മോഹന്‍ലാല്‍ ചിത്രം നേര് ഇനി ഒടിടിയില്‍ കാണാം !

71

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയ്യേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പില്ലാതെ സാധാരണ ചിത്രമെന്ന സംവിധായകന്റെ വാക്കുകളോടെ തിയറ്ററിലെത്തിയ ചിത്രം എന്നാല്‍, പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ഓരോ ഷോയും പൂര്‍ത്തിയാക്കുന്നത്. മോഹന്‍ലാലിന്റെ തിരിച്ചുവരവാണ് ചിത്രത്തിലൂടെ സംഭവിച്ചതെന്ന് ആരാധകര്‍ പറയുന്നു. 

ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. നാളെ ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്.

Advertisements

ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് വിവരങ്ങള്‍ പുറത്തുവന്നു. 100കോടി ബിസിനസ് നേടി എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞ ചിത്രത്തിന്റെ ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 85.30 കോടിയാണ്. ഡൊമസ്റ്റിക് 52.95 കോടി, ഓവര്‍സീസ് 32.35 കോടി. വേള്‍ഡ് വൈഡ് കളക്ഷനാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

also readഇത് ആദ്യമായിട്ടാണ് നടി കുടുംബ ചിത്രം പങ്കുവെക്കുന്നത് ; വൈറലായി ഗായത്രിയുടെ പോസ്റ്റ്

Advertisement