അമ്മ ഭാരമാകുമോയെന്ന് പേടി, വിവാഹാലോചനകള്‍ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി നടി മായ കൃഷ്ണ

206

കോമഡി ഫെസ്റ്റിവലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് മായ കൃഷ്ണ. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ ബാക്ക് ഗ്രൗണ്ട് ഡാന്‍സ് കളിച്ചുകൊണ്ടായിരുന്നു മായ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചത്.

Advertisements

അതിന് പിന്നാലെയാണ് നടി ഉര്‍വശി മായയെ സ്‌കിറ്റ് കളിക്കാനായി സജസ്റ്റ് ചെയ്തത്. ചെറുപ്പം മുതലേ അഭിനയത്തോട് ഒത്തിരി താത്പര്യമുള്ള മായ എട്ടോളം മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സീരിയലുകളിലും സ്റ്റേജ് ഷോകളിലും മായ പിന്നീട് സജീവമായി.

Also Read:മോഹന്‍ലാല്‍ ചിത്രം നേര് ഇനി ഒടിടിയില്‍ കാണാം !

തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കാന്‍ മായ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് അവിവാഹിതയായി ജീവിക്കുന്നതെന്ന കാര്യം തുറന്നുസംസാരിക്കുകയാണ് മായ. ജീവിതത്തില്‍ ഒറ്റക്കായിപ്പോയത് സമയം കിട്ടാത്തതുകൊണ്ടായിരുന്നുവെന്ന് മായ പറയുന്നു.

അഞ്ചാംക്ലാസ്സുമുതല്‍ ഡിഗ്രി വരം ഒരു വീട്ടിലെ പ്രായമായ അച്ഛനെയും അമ്മയെയും നോക്കിയായിരുന്നു ജീവിച്ചത്. ആ സമയത്ത് അമ്മ മറ്റൊരു വീട്ടിലെ അടുക്കളപ്പണിയൊക്കെ എടുക്കുന്നുണ്ടാവും, വല്ലപ്പോഴുമൊക്കെയേ തന്നെ കാണാന്‍ വരാറുള്ളൂവെന്നും അതന്നെയും വിവാഹം കഴിക്കാന്‍ ഡോക്ടറോ എഞ്ചിനിയറോ ഒക്കെ വരുമെന്ന് അപ്പോള്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും മായ പറയുന്നു.

Also Read:ഏറ്റവും നല്ല അച്ഛനും നല്ല ഭര്‍ത്താവും; ശ്രീനിഷിനെ കുറിച്ച് അമല പോള്‍

വിവാഹാലോചനകളൊക്കെ വന്നിട്ടുണ്ട്. പിന്നെ കൂടുതല്‍ അന്വേഷിച്ച് വരുമ്പോള്‍ ആ ആലോചനകളൊക്കെ പോകുമെന്നും സ്വന്തമായി വീടില്ല, അമ്മ മാത്രമാണ് കൂടെ എന്നൊക്കെ അറിഞ്ഞപ്പോള്‍ വിവാഹങ്ങളെല്ലാം മുടങ്ങിയെന്നും മായ പറയുന്നു.

Advertisement