ശബരിമല ദര്‍ശനം നടത്തി നടി ഗീത, അയ്യപ്പനെ തൊഴുത് അനുഗ്രഹം വാങ്ങി താരം

205

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഗീത. പഞ്ചാഗ്നി പോലുള്ള സിനിമകളിലെ ശക്തയായ കഥാപാത്രവും വാത്സല്യത്തിലെ അച്ചടക്കമുള്ള വീട്ടമ്മയായും അഭിമന്യുവിലെ മൂകയായ കഥാപാത്രവുമായെല്ലാം ഗീത വെള്്ളിത്തിരയില്‍ മിന്നിമറഞ്ഞപ്പോള്‍ ആരാധകരും ഏറെയായിരുന്നു.

Advertisements

മലയാളിയല്ലെങ്കിലും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെയാണ് ഗീത അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്. മലയാളത്തിന് പുറത്ത് തെലുങ്കിലും തമിഴിലുമെല്ലാം അന്ന് ഗീത സിനിമകള്‍ ചെയ്തിരുന്നു. 200ലധികം സിനിമകള്‍ പല ഭാഷകളിലായി ചെയ്തു. സര്‍ഗ സംഘം, പഞ്ചാഗ്നി, സുഖമോ ദേവീ, ആവനാഴി, ഗീതം, സായം സന്ധ്യ, അമൃതം ഗമയ,ഇന്‍സ്‌പെക്ടര്‍ ബല്‍റാം, വടക്കന്‍ വീരഗാഥ, തുടങ്ങിയ സിനിമകളില്‍ ഗംഭിര പ്രകടനമാണ് ഗീത നടത്തിയത്.

Also Read: സൂര്യയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ, ആരാധകരുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

നായികയായി അഭിനയിക്കുന്നതിനിടെയാണ് താരം വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്തത്. തിരിച്ചുവരവില്‍ സക്കറിയായുടെ ഗര്‍ഭിണികള്‍, ജോണി ജോണി യെസ് പാപ്പ തുടങ്ങി നിരവധി സിനിമകളിലും ഭാഗമായി.

ഇപ്പോഴിതാ ശബരിമല ദര്‍ശനം നടത്തുന്ന ഗീതയുടെ ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ചിങ്ങമാസപ്പുലരിയിലാണ് മല ചവിട്ടിയെത്തി ഗീത അയ്യപ്പദര്‍ശനം നടത്തിയിരിക്കുന്നത്. തന്ത്രി മഹേഷ് മോഹനര്‍, മേല്‍ശാന്തി എസ് ജയരാമന്‍ പോറ്റി എന്നിവരെ സന്ദര്‍ശിച്ച് താരം പ്രസാദം സ്വീകരിച്ചു.

Also Read: പാരീസ് ഫാഷൻ വീക്കിൽ വിനായകൻ വന്നു നോക്കട്ടെ; അവിടെയുള്ള മറ്റ് മോഡൽസ് മാറി നിൽക്കേണ്ടി വരും; അത്രയും കഴിവുള്ള ആളാണ് അയാൾ; അമൽ നീരദ്‌

ഇത്തിരി നേരം സന്നിധാനത്ത് ചെലവിട്ടാണ് ഗീത മടങ്ങിയത്. അയ്യനെ കണ്ട് തൊഴുത് അനുഗ്രഹം വാങ്ങുന്ന ഗീതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കന്നിസ്വാമിയായാണ് ഗീത ശബരിമല ദര്‍ശനം നടത്തിയത്.

Advertisement