25 ടേക്കാണ് പോയത്, ആ കെട്ടിപ്പിടിക്കുന്ന സീന്‍ ചെയ്യാന്‍ എന്നേക്കാള്‍ ചമ്മല്‍ നവ്യ ചേച്ചിക്കായിരുന്നു, അനുഭവം തുറന്ന് പറഞ്ഞ് ജോര്‍ജ് കോര

332

അല്‍ഫോണ്‍സ് പുത്രനൊരുക്കിയ പ്രേമം എന്ന ചിത്രത്തില്‍ ജോര്‍ജായി എത്തി പ്രേക്ഷക മനസ്സുകളില്‍ ഇടംനേടിയ നടനാണ് ജോര്‍ജ് കോര. ഇന്ന് മലയാള സിനിമയിലെ വളര്‍ന്നുവരുന്ന നടനാണ് ജോര്‍ജ്. അതേസമയം നടന്‍ മാത്രമല്ല, ഒരു മികച്ച സംവിധായകനുമാണ് അദ്ദേഹം.

Advertisements

അടുത്തിടെ പുറത്തിറങ്ങിയ തോല്‍വി എന്ന ചിത്രം സംവിധാനം ചെയ്തത് ജോര്‍ജായിരുന്നു. ഷറഫുദ്ദീനായിരുന്നു ചിത്രത്തിലെ നായകന്‍. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലാണ് ജോര്‍ജ് അഭിനയിച്ചത്. ജാനകി ജാനേ എന്ന നവ്യ നായര്‍ ചിത്രത്തിലും ജോര്‍ജ് അഭിനയിച്ചിരുന്നു.

Also Read: എന്റെ അച്ഛന്റെ കൂടെ അഭിനയിച്ചതാണ് , ഞാന്‍ ആന്റിയെന്നാണ് വിളിക്കേണ്ടത്, സോനത്തിന്റെ വാക്കുകള്‍ വിവാദമായി , പിന്നാലെ പകരം വീട്ടി ഐശ്വര്യ

ഇപ്പോഴിതാ നവ്യ നായര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ജോര്‍ജ്. കല്യാണ വീട്ടിലെ ഒരു സീനില്‍ കറന്റ് പോകുമ്പോള്‍ നവ്യ നായര്‍ ഭര്‍ത്താവെന്ന് കരുതി കോരയുടെ കഥാപാത്രത്തെ കെട്ടിപ്പിടിക്കുന്നുണ്ട്. അത് ചെയ്യുമ്പോള്‍ തനിക്ക് ഭയങ്കര ചമ്മലായിരുന്നുവെന്ന് കോര പറയുന്നു.

നവ്യ ചേച്ചിക്കും ചമ്മലുണ്ടായിരുന്നു. തന്റെ കരിയറില്‍ ആദ്യമായിട്ടായിരുന്നു നവ്യ നായരെ അടുത്ത് കാണുന്നതെന്നും താന്‍ പരിചയപ്പെടാന്‍ പോയപ്പോള്‍ ചേച്ചി എന്നായിരുന്നു വിളിച്ചതെന്നും അപ്പോള്‍ ചേച്ചിയോ എന്ന് മറുപടിയായി ചോദിച്ചുവെന്നും പിന്നെ തന്നെ അടുത്തിരുത്തി ഒത്തിരി സംസാരിച്ചുവെന്നും കോര പറയുന്നു.

Also Read: ഖുശ്ബുവിനെ പോലെ തൃഷയെ കിടക്കയിലേക്ക് വലിച്ചിടാനായില്ലെന്ന് മൻസൂർ അലിഖാൻ; ‘വെറുപ്പ് തോന്നുന്നു’, ഇയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമെന്ന് തൃഷ

അപ്പോഴാണ് തനിക്ക് മനസ്സിലായത് സിനിമയിലെ ആ സീന്‍ ചെയ്യാന്‍ തന്നേക്കാള്‍ ചമ്മല്‍ നവ്യ ചേച്ചിക്കാണെന്ന്. പുള്ളിക്കാരി ഒന്ന് കംഫര്‍ട്ടാവാന്‍ വേണ്ടിയായിരുന്നു തന്നെ അടുത്തിരുത്തി സംസാരിച്ചതെന്നും തന്നെയും കംഫര്‍ട്ടാക്കിയെന്നും പുള്ളിക്കാരിയുടെ ഏറ്റവും വലിയ ക്വാളിറ്റിയും അതായിരുന്നുവെന്നും ജോര്‍ജ് കോര പറയുന്നു.

Advertisement