Home Entertainment Celebrities

ചില ആളുകള്‍ ഇങ്ങനെയാണ് പകുതി വിവരങ്ങള്‍ വിഴുങ്ങും നെഗറ്റീവ് മാത്രം ഛര്‍ദിക്കും; ഗോകുല്‍ സുരേഷിന്റെ മറുപടി

105

കുറച്ചുദിവസമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവാർത്ത തന്നെയാണ് സോഷ്യൽ മീഡിയ നിറയെ. ചടങ്ങിന് സിനിമ താരങ്ങൾ അടക്കം നിരവധിപേർ പങ്കെടുത്തു. ഗുരുവായൂറിൽ വെച്ച് നടന്ന വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുചേർന്നു. ഇതിൻറെ വീഡിയോ എല്ലാം പുറത്ത് വന്നതോടെ ചില വിമർശനവും വന്നിരുന്നു. എന്നാൽ ചിലതിനൊക്കെ പ്രേക്ഷകർ തന്നെ മറുപടി കൊടുത്തു.

Advertisements

തിരക്കിനിടയിലും സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ഇതിന് താഴെ നെഗറ്റീവ് കമന്റ് വന്നുതോടെ താരം തന്നെ ഇതിന് മറുപടി കൊടുത്തി.

ഇപ്പോൾ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുൽ മറുപടിയിട്ടത്. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതൾ ശ്യാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

”വേറെ ആളെ നോക്ക്” എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്. ”ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി” എന്നാണ് ഗോകുൽ ഇതിനു മറുപടി നൽകിയത്.

 

 

Advertisement