ആഗ്രഹം സഫലമാക്കി ജിപി, വര്‍ഷങ്ങള്‍ക്ക് ശേഷം ബാലേട്ടനെ കണ്ട് ഗോപിക, കാലില്‍ വീണ് അനുഗ്രഹം വാങ്ങി താരങ്ങള്‍

70

മലയാളികളുടെ പ്രിയപ്പെട്ട നടി ഗോപിക അനിലും ടെലിവിഷന്‍ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. താരങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ടാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു പെണ്ണുകാണല്‍ ചടങ്ങും മറ്റും നടന്നത്. വിവാഹനിശ്ചയ ദിവസം മാത്രമായിരുന്നു വിവാഹക്കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്.

Also Read:ചില ആളുകള്‍ ഇങ്ങനെയാണ് പകുതി വിവരങ്ങള്‍ വിഴുങ്ങും നെഗറ്റീവ് മാത്രം ഛര്‍ദിക്കും; ഗോകുല്‍ സുരേഷിന്റെ മറുപടി

വിവാഹനിശ്ചത്തിന് പിന്നാലെ ഇരുവരും ഒന്നിച്ച് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗോപിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന കാര്യം ഇരുവരും തുറന്നുപറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വിവാഹത്തിയ്യതിയും ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ് ഇരുവരും. ഇതിനിടെ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയിരുന്നു ഗോപികയും ജിപിയും.

Also Read:പ്രതീക്ഷിച്ചതിലും വലിയ ആഘോഷമായിരുന്നു, പ്രതീക്ഷിക്കാത്ത അത്രയും ആളുകള്‍ വന്നു; പ്രതികരിച്ച് ഭാഗ്യ സുരേഷ്

ഗോപിയും സഹോദരിയും മോഹന്‍ലാലിനൊപ്പം ബാലേട്ടന്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം മോഹന്‍ലാലിനെ കാണാന്‍ ഗോപികയ്ക്ക് കഴിഞ്ഞിരുന്നില്ല, വിവാഹ്തതിന് ലാലേട്ടനെ ക്ഷണിക്കണമെന്നത് ഗോപികയുടെ വലിയ ആഗ്രഹമായിരുന്നു.

ജിപിയാണ് ഇത് സാധിപ്പിച്ച് കൊടുത്തിരിക്കുന്നത്. ഗോപികയുടെ ആഗ്രഹം ലാലേട്ടനെ അറിയിച്ചപ്പോള്‍ ലാലേട്ടന്‍ തങ്ങളെ നേരിട്ട് കാണാമെന്ന് പറയുകയായിരുന്നുവെന്നും അങ്ങനെ പോയി കണ്ട് അനുഗ്രഹം വാങ്ങിയെന്നും എന്നാല്‍ വിവാഹസമയത്ത് നാട്ടിലില്ലാത്തതിനാല്‍ വിവാഹത്തിന് വരാന്‍ കഴിയില്ലെന്നും ലാലേട്ടന്‍ പറഞ്ഞതായും ജിപി പറഞ്ഞു.

Advertisement