Home Entertainment Celebrities

ഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായി? മാല ചാർത്തുന്ന ചിത്രം പുറത്ത്! ; ആശംസയുമായി ഒരു കൂട്ടർ ഒപ്പം വിമർശനങ്ങളും

670

ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും അമൃത സുരേഷ് എന്ന ഗായികയും മലയാളി പ്രേക്ഷകർക്കും മലയാള സിനിമ ലോകത്തിനും ഏറെ പ്രിയപ്പെട്ടവരാണ്. സംഗീതത്തിലൂടെ മലയാളി ആസ്വാദകരെ സന്തോഷിപ്പിച്ചവരാണ് രണ്ടു പേരും. ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും വിമർശങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അമൃത സുരേഷിന്റെ കാര്യം അങ്ങനല്ലായിരുന്നു. ബാലയുമായി പിരിഞ്ഞ അമൃത സ്വന്തം നിലയിൽ തന്റെ ജീവിതം കെട്ടിപ്പടുത്ത ധീരയായ യുവതി എന്ന ഇമേജ് ആയിരുന്നു പ്രേക്ഷകർക്കിടയിൽ.

എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാർത്തയോടെ അമൃതയും സോഷ്യൽ മീഡിയയുടെ വിമർശനത്തിന് ഇരയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും അമൃതയും തമ്മിൽ ഇഴുകി ചേർന്ന് നിൽക്കുന്ന ഒരു ചിത്രം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തങ്ങൾ പ്രണയത്തിലാണെന്നും അമൃത സ്ഥിരീകരിച്ചു. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോവുകയും ഇപ്പോൾ മറ്റൊരു കാമുകിയെ സ്വീകരിക്കുകയും ചെയ്തതിനാണ് ഗോപി സുന്ദർ പഴി കേൾക്കുന്നതെങ്കിൽ , അമൃത പഴി കേൾക്കുന്നത് ഗോപി സുന്ദറിനെ പ്രണയിച്ചതിനാണ്.

Advertisements

ALSO READ

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടി രേവതി ; മികച്ച നടൻമാർ ബിജു മേനോനും ജോജു ജോർജും

സിനി ലൈഫ് എന്ന ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഗോപി സുന്ദറും അമൃതയും പൂമാല അണിഞ്ഞു നിൽക്കുന്ന ഒരു ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം എന്നും വിഡിയോയിൽ പറയുന്നു. എന്തായാലും ഈ ചിത്രത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സോഷ്യൽ ലോകവും ആരാധകരും. ഈ ചിത്രം ഒർജിനൽ തന്നെയാണോയെന്നും അതോ എന്തെങ്കിലും ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്തതാണോ എന്നൊക്കെയാണ് ആരാധകർ ഇപ്പോൾ അന്വേഷിച്ച് കൊണ്ടിരിയ്ക്കുന്നത്.

ALSO READ

താൻ പുറത്ത് പോവുകയാണെങ്കിൽ റോബിന് ഒരു തല്ല് കൊടുത്തിട്ടേ പോകൂവെന്ന് സുചിത്ര; വേയ്സ്റ്റ് വെള്ളം കലക്കി തരാം അത് കൂടി ഒഴിക്കാൻ റിയാസ് : സുചിത്രക്കെതിരെ കമന്റുകളുമായി റോബിൻ ആരാധകർ

പളനി മുരുകന് ഹരഹരോ പറഞ്ഞ് രണ്ട് പേരുടേയും അക്കൗണ്ടുകളിൽ അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. എന്താലും സോഷ്യൽമീഡിയ കാര്യമായ അന്വേഷണം നടത്തികൊണ്ടിരിയ്ക്കുകയാണ്.

 

 

 

Advertisement