ലിയോ സെറ്റില്‍ നിന്നും നാലാം ദിവസം വിജയുമായി വഴക്കിട്ട് തൃഷ ഇറങ്ങിപോയി; നടിയെ കുറിച്ചുള്ള വാര്‍ത്ത

4511

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലിയോ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതേസമയം ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പല വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനോടൊന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നില്ല.

Advertisements

ഒരുപാട് ഗോസിപ്പുകള്‍ ആണ് സിനിമയ്ക്ക് നേരെ വന്നത്. അതില്‍ ഏറ്റവും ചര്‍ച്ചയായത് നടി തൃഷയെക്കുറിച്ച് വന്ന വാര്‍ത്തകള്‍ ആയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നാലാം ദിവസം തന്നെ നടി സിനിമ ഉപേക്ഷിച്ചു എന്നും നടന്‍ വിജയുമായി വഴക്കിട്ട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി.

also read
പ്രായം കൂടുംതോറും ലുക്ക് കൂടിവരികയാണല്ലോ; സന്തോഷവാര്‍ത്ത പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര
പൊന്നിയെന്‍ സെല്‍വന്‍ എന്ന സിനിമയിലെ വിജയത്തിന് ശേഷമാണ് തൃഷക്ക് ലിയോയിലെ കഥാപാത്രം ലഭിച്ചത്. അതേസമയം പോന്നിയന്‍ സെല്‍വനിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലേക്ക് നടി യാത്ര പോയി , അവിടെ നിന്നുള്ള ഫോട്ടോകളും തൃഷ പങ്കുവെച്ചിരുന്നു.

ഈ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ടാണ് നടി ലിയോ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിപ്പോയെന്നും താരം കാശ്മീരില്‍ ചുറ്റിക്കറങ്ങുകയാണെന്നും തരത്തിലുള്ള ഗോസിപ്പ് വന്നത്. പിന്നീട് ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പങ്കുവെച്ചതോടെയാണ് ഗോസിപ്പിന് അവസാനം ഉണ്ടായത് .

Advertisement