പ്രായം കൂടുംതോറും ലുക്ക് കൂടിവരികയാണല്ലോ; സന്തോഷവാര്‍ത്ത പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

121

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതിൽ മുന്നിൽ തന്നെ ലക്ഷ്മി നക്ഷത്രയുടെ പേര് കാണാൻ കഴിയും. അത്രയ്ക്കും ഗംഭീരമായിട്ടാണ് ഓരോ വേദിയിലും ലക്ഷ്മി എത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയാണ് ഈ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിനുമുമ്പ് മറ്റു പരിപാടികളിൽ അവതാരികയായി എത്തിയിരുന്നുവെങ്കിലും ഈ ഷോയിൽ എത്തിയ ശേഷമാണ് ലക്ഷ്മിക്ക് ആരാധകരും ഏറെ ആയത്. താരത്തിന്റെ വിശേഷം അറിയാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. തൻറെ ആരാധകരോട് വളരെ സ്‌നേഹത്തോടെയാണ് ലക്ഷ്മി പെരുമാറാർ.

Advertisements

ഇടയ്‌ക്കൊക്കെ തന്റെ ആരാധകരെ കാണാൻ വേണ്ടി പോകാറുമുണ്ട് ലക്ഷ്മി. ഇതുകൊണ്ടുതന്നെ ലക്ഷ്മിയുടെ ആരാധകരുടെ എണ്ണം കൂടിവരികയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ലക്ഷ്മി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

അധികവും തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് വൈറൽ ആവാറുണ്ട്. ഇപ്പോൾ ഇതാ ലക്ഷ്മി പങ്കിട്ട ചില ഫോട്ടോസ് ആണ് വൈറലാകുന്നത്. കറുപ്പ് സാരിയിലാണ് പുതിയ ചിത്രത്തിൽ ലക്ഷ്മി എത്തിയിരിക്കുന്നത്.

എന്തൊരു ലുക്കാണ് ചിത്രത്തിൽ താരത്തെ കാണാൻ എന്നാണ് ഫോട്ടോ കണ്ട് ആരാധകർ കുറിച്ചത്. പതിവുപോലെ താരത്തിന്റെ വസ്ത്രത്തെ കുറിച്ചുള്ള കമന്റുകളും നിരവധി വന്നു. ഫാഷനിൽ നിരവധി പരീക്ഷണം ലക്ഷ്മി നടത്താറുണ്ട്. സ്റ്റാർ മാജിക് വേദിയിൽ എല്ലാം എത്തുമ്പോൾ എപ്പോഴും വസ്ത്രത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട് ലക്ഷ്മി. ഓരോ ആഘോഷങ്ങൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനും താരം ശ്രമിക്കാറുണ്ട്.

ഈ കഴിഞ്ഞ ഓണത്തിന് ലക്ഷ്മി നിരവധി പൂക്കൾ ഡ്രസ്സിൽ തുന്നി ചേർത്ത വസ്ത്രമാണ് ധരിച്ചത്. ഇതെല്ലാം ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

also read
‘ജയിലറില്‍ അഞ്ചോ ആറോ മാസ് സീനെങ്കില്‍ ലിയോ മുഴുവന്‍ മാസ് സീനുകളാണ്!’ ആരാധകരെ ത്രില്ലടിപ്പിച്ച് ലിയോ
അതേസമയം ലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് പ്രേക്ഷകർ ഇടയ്ക്കിടെ ചോദിക്കാറുണ്ട്. എന്നാണ് വിവാഹം എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ തന്റെ വിവാഹത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://youtu.be/lvNgQp0KD6E

Advertisement