ജിപിയുടെയും ഗോപികയുടെയും അയനിയൂണ് ചടങ്ങ് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍, വൈറല്‍

129

ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ ഒന്നടങ്കം. ഇവരുടെ വിവാഹനിശ്ചയം വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. ഇന്നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായത്.

Advertisements

വിവാഹത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകളുടെയെല്ലാം ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും വ്യത്യസ്തമായത് അയനിയൂണ്‍ ചടങ്ങിന്റെ ഫോട്ടോകളായിരുന്നു.

Also Read:ഞാന്‍ എല്‍ജെപിയുടെ കടുത്ത ഫാന്‍, വാലിബനിലേക്ക് എത്തിയത് ഇങ്ങനെ, തുറന്നുപറഞ്ഞ് കഥ നന്ദി

ജിപിയും ഗോപിയും തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ ഫോട്ടോകള്‍ കണ്ട് ശരിക്കും അമ്പരന്നിരിക്കുകയാണ് ആരാധകര്‍. എന്താണ് ഈ ചടങ്ങുകള്‍ എന്നാണ് അവര്‍ ചോദിക്കുന്നത്.

സാധാരണ നമ്പൂതിരി വിവാഹങ്ങളില്‍ വേളി കല്യാണത്തിന് തലേദിവസം നടക്കുന്ന ചടങ്ങുകളുടെ പേരാണ് അയനിയൂണ്. ഈ ചടങ്ങിന് ഹിന്ദുമതവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയിലും പ്രചാരമുണ്ട്.

Also Read: ഇത് കുറച്ച് കൂടി പോയി; നടി സ്വാസികയുടെ ആദ്യരാത്രി കുളമാക്കി കസിന്‍സ്

നീല കുര്‍ത്തയും മുണ്ടും ധരിച്ചാണ് ജിപി ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദാവണിയില്‍ അതിസുന്ദരിയായിട്ടാണ് ഗോപിക എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കണ്ടയുടനെ തന്നെ ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Advertisement