ഞാന്‍ എല്‍ജെപിയുടെ കടുത്ത ഫാന്‍, വാലിബനിലേക്ക് എത്തിയത് ഇങ്ങനെ, തുറന്നുപറഞ്ഞ് കഥ നന്ദി

45

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഏറെ നാളത്തെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയിരിക്കുന്ന പുതിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

മൂന്നൂറില്‍ പരം തിയ്യേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശിപ്പിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, ഹരീഷ് പേരടി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Also Read:സായി എനിക്ക് അമ്മയെ പോലെയാണ്, ഞങ്ങളുടെ ആത്മബന്ധം കണ്ട് അസൂയ തോന്നിയവരും ഉണ്ട്; പൂജ കണ്ണന്‍ പറയുന്നു

പ്രണയവും വിവരഹവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ ഒത്തിരി പ്രതീക്ഷയോടെയായിരുന്നു വാലിബനെ കാത്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്ത് വളരാന്‍ വാലിബന് കഴിഞ്ഞിട്ടില്ലെന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് വിവരം.

അതേസമയം, ചിത്രത്തില്‍ അഭിനയിച്ച ഓരോ ആള്‍ക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം കണ്ടവരുടെ മനസ്സില്‍ നിന്നും പോകാത്ത ഒരു മുഖമാണ് ജമന്തിയുടേത്. ബംഗാളി നടിയും മോഡലുമായ കഥ നന്ദിയാണ് വാലിബനില്‍ ജമന്തിയായി വേഷമിടുന്നത്.

ഇപ്പോഴിതാ കഥയുടെ ഒരു അഭിമുഖമാണ് ആരാധകരൊന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് കേരളം ഒത്തിരി ഇഷ്ടമാണെന്നും മലയാള സിനിമകള്‍ ഒത്തിരി കണ്ടിട്ടുണ്ടെന്നും താന്‍ ഒരു തമിഴ് സിനിമ ചെയ്തിരുന്നുവെന്നും അതിന്റെ ഡയറക്ടര്‍ ഒരു മലയാളിയാണെന്നും അങ്ങനെയാണ് ലിജോ സാറിനെ പരിചയപ്പെടുന്നതെന്നും കഥ പറയുന്നു.

Also Read:ഫസ്റ്റ് നൈറ്റിലും വിടാതെ പിന്തുടര്‍ന്ന് കസിന്‍സ്, ഒടുവില്‍ സ്വാസികയെയും പ്രേമിനെയും മുറിയിലിട്ട് പൂട്ടി, കൊടുത്തത് എട്ടിന്റെ പണി, വീഡിയോ വൈറല്‍

താന്‍ ഏഴുദിവസത്തോളം വര്‍ക്ക്‌ഷോപ്പ് ചെയ്തിട്ടാണ് ജമന്തി എന്ന കഥാപാത്രമായത്. ആ സിനിമക്ക് വേണ്ടി കൂടുതല്‍ മേക്കപ്പൊന്നും ചെയ്തിട്ടില്ലെന്നും താന്‍ ഭയങ്കര ഇന്‍ട്രോവേര്‍ട്ട് ആയ ആളാണെന്നും തനിക്ക് അഭിനയിക്കാന്‍ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ടാണ് ഈ ഫീല്‍ഡില്‍ നില്‍ക്കുന്നതെന്നും കഥ പറയുന്നു.

Also Read:ഫസ്റ്റ് നൈറ്റിലും വിടാതെ പിന്തുടര്‍ന്ന് കസിന്‍സ്, ഒടുവില്‍ സ്വാസികയെയും പ്രേമിനെയും മുറിയിലിട്ട് പൂട്ടി, കൊടുത്തത് എട്ടിന്റെ പണി, വീഡിയോ വൈറല്‍

താനൊരു ലിറ്ററേച്ചര്‍ആന്‍ഡ് ലാംഗ്വേജ് സ്റ്റുഡന്റാണ് അതുകൊണ്ട് തനിക്ക് മറ്റുള്ള ഭാഷ പഠിക്കാന്‍ ഇഷ്ടമാണ്. പല ബംഗാളി വാക്കുകളും മലയാളം വാക്കുകളും സെയിം ആണെന്നും താന്‍ പഠിത്തം കഴിഞ്ഞിട്ടാണ് സിനിമയിലേക്ക് വന്നതെന്നും ഫാമിലി കൊല്‍ക്കത്തയിലാണെന്നും കഥ പറയുന്നു.

Advertisement