ഫസ്റ്റ് നൈറ്റിലും വിടാതെ പിന്തുടര്‍ന്ന് കസിന്‍സ്, ഒടുവില്‍ സ്വാസികയെയും പ്രേമിനെയും മുറിയിലിട്ട് പൂട്ടി, കൊടുത്തത് എട്ടിന്റെ പണി, വീഡിയോ വൈറല്‍

175

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

Advertisements

നിരവധി താരങ്ങളാണ് വിവാഹത്തിന് പങ്കെടുത്തത്. സുഹൃത്തുക്കളും ആരാധകരും എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു സ്വാസികയുടെ വിവാഹം. വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read:ഹരിഹര്‍ നഗര്‍ നാലാം ഭാഗം വരുമോ, പ്രേക്ഷകരുടെ ആകാംഷ തീര്‍ത്ത് മറുപടിയുമായി മുകേഷ്, താരം പറഞ്ഞതുകേട്ടോ

ഇപ്പോഴിതാ സ്വാസിക പങ്കുവെച്ച സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. ഫസ്റ്റ് നൈറ്റ് കുളമാക്കിയതിനെ കുറിച്ചായിരുന്നു സ്വാസികയുടെ സ്റ്റോറി. നിശാന്ത് മേനോന്‍ പങ്കുവെച്ച പോസ്റ്റാണ് സ്വാസിക സ്‌റ്റോറിയാക്കിയത്. ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ തങ്ങള്‍ നല്‍കിയ ടാസ്‌ക് എന്ന കുറിപ്പോടെയായിരുന്നു നിശാന്ത് വീഡിയോ പങ്കുവെച്ചത്.

തങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിക്കുന്ന കസിന്‍സ് എന്ന് കുറിച്ചാണ് സ്വാസിക ഈ വീഡിയോ സ്‌റ്റോറിയാക്കിയത്. വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. സ്വാസികയുടെ ഭര്‍്ത്താവ് പ്രേം ജേക്കബും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Also Read:പ്രണയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമോ എന്ന പേടി അമ്മയ്ക്ക് ഉണ്ട്, ആഴത്തില്‍ ഉള്ള പ്രണയത്തോട് ആണ് താല്‍പര്യം; അനശ്വര രാജന്‍

രാത്രിയായിട്ടും കസിന്‍സ് വിടാതെ പിന്തുടരുകയാണല്ലോ എന്ന ഭാവത്തില്‍ തല ചൊറിയുന്ന സ്വാസികയെ മുറിയിലിട്ട് പൂട്ടുന്നതും എല്ലാം വീഡിയോയില്‍ കാണാം. സ്വാസിക പങ്കുവെച്ച രസകരമായ വീഡിയോ മറ്റ് സുഹൃത്തുക്കളും പങ്കുവെച്ചിട്ടുണ്ട്.

Advertisement