Home Entertainment Celebrities

സായി എനിക്ക് അമ്മയെ പോലെയാണ്, ഞങ്ങളുടെ ആത്മബന്ധം കണ്ട് അസൂയ തോന്നിയവരും ഉണ്ട്; പൂജ കണ്ണന്‍ പറയുന്നു

65

കഴിഞ്ഞ ദിവസമായിരുന്നു നടി സായി പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻറെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. വിവാഹനിശ്ചയത്തിന് മുമ്പ് സായി പല്ലവിയുടെ സഹോദരി തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisements

പൂജയും സായിപല്ലവിയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. പലപ്പോഴും തന്റെ അനുജത്തിയെ കുറിച്ച് സായി പല്ലവി പറഞ്ഞിരുന്നു, അതുപോലെ ചേച്ചിയെ കുറിച്ച് പൂജയും പറഞ്ഞിട്ടുണ്ട്. ചേച്ചിയാണെങ്കിലും സായിപല്ലവി തനിക്ക് അമ്മയെ പോലെയാണെന്ന് പൂജ പറഞ്ഞത്. എന്ത് കാര്യമുണ്ടെങ്കിലും ചേച്ചിയോട് ആണ് സംസാരിക്കുക.

എൻറെ അമ്മയാണ് ചേച്ചി. കുട്ടിക്കാലം തൊട്ട് ഞങ്ങൾ അങ്ങനെയാണ്. ഞാൻ ജനിച്ചപ്പോൾ തന്നെ അമ്മ ചേച്ചിയോട് പറഞ്ഞു ഇവളെ മോളെ പോലെ കാണണം എന്ന്. ഞങ്ങളുടെ ആത്മബന്ധം കണ്ട് പലരും അസൂയയോട് ചോദിച്ചിട്ടുണ്ടെന്നും പൂജ പറഞ്ഞു.

വഴക്ക് ഉണ്ടായിട്ടുണ്ടെങ്കിലും കരയുന്നതുപോലുള്ള വഴക്കൊന്നും ഉണ്ടായിട്ടില്ല. ഉണ്ടെങ്കിൽ തന്നെ അത് 5 സെക്കൻഡിൽ മറക്കും. എനിക്ക് എന്തിനെങ്കിലും അനുവാദം വേണമെങ്കിൽ ഞാൻ ചേച്ചിയോട് ആണ് സംസാരിക്കുക, അതിനുശേഷം ആണ് അമ്മയോട് പറയാർ. എന്നാൽ അവൾ നോ പറഞ്ഞാൽ പിന്നെ ഞാൻ അമ്മയോടും അച്ഛനോടും ചോദിക്കാൻ പോവില്ല പൂജ പറഞ്ഞു.

അതേസമയം ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് പൂജ കണ്ണൻ വിവാഹിത ആകാൻ പോകുന്നത്. തന്റെ കാമുകന്റെ ഫോട്ടോ പൂജ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത് .

Advertisement