പ്രശ്‌നമായി മുടി; ബിഗ്‌ബോസ് ഹൗസിലെ അടുത്ത പ്രശ്‌നം പുകയുന്നത് അടുക്കളയിൽ നിന്നോ, സജീവമല്ലാത്തവർ ഹൗസിൽ പണി തുടങ്ങിയെന്ന് ആരാധകർ

1792

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസൺ അതിന്റെ രണ്ടാമത്തെ ആഴ്ച്ചയിലേക്ക് എത്തി നില്ക്കുകയാണ്. രണ്ടാഴ്ച്ച കഴിയുമ്പോഴേക്കും മത്സരാർത്ഥികൾ തമ്മിൽ ഹൗസിൽ അടിപിടി തുടങ്ങിയിട്ടുണ്ട്. ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളും വ്യക്തമായി കാണാം. വ്യത്യസ്തരായ 18 പേർ ഒന്നിച്ചു കഴിയുന്ന വീട്ടിൽ ഇതൊക്കെ സാധാരമാണ്. എങ്കിലും പ്രേക്ഷകർക്ക് വളരെ നിസാരമായി തോന്നുന്ന കാര്യങ്ങൾ പോലും ഇടയ്ക്ക് ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്.

എല്ലാ ബിഗ്‌ബോസിലും വഴക്കുകളുടെ പ്രധാന ഭാഗമായി മാറാറുള്ള ഇടമാണ് അടുക്കള. ഈ പ്രാവശ്യവും അടുക്കളയിൽ നിന്ന് തന്നെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോപിക ചപ്പാത്തി പരത്തുന്നതുമായി ബന്ധപ്പെട്ടാണ് സംസാരം ഉണ്ടായതെങ്കിൽ അതിന് മുമ്പ് ഏയ്ഞ്ചലിൻ കൂക്കിങ്ങിനായി അടുക്കളയിലേക്ക് വരുന്നില്ല എന്ന് പറഞ്ഞാണ് പ്രശ്‌നങ്ങൾ ഉണ്ടായത്.

Advertisements

Also Read
രശ്മികയുടെ വിവാഹം തകരാൻ കാരണം അഭിനയ മോഹം; രക്ഷിത് ഷെട്ടിയുമായി പിരിഞ്ഞത് തെലുങ്കിൽ നിന്ന് അവസരങ്ങൾ വന്നതോടെ

ഇപ്പോഴിതാ, ഭക്ഷണത്തിൽ മുടി വീഴുന്നുവെന്നും അതിന് പരിഹാരം വേണമെന്നും കാട്ടി മനീഷയെ സമീപിച്ചിരിക്കുകയാണ് ഹൗസിൽ അത്ര സജീവമല്ലാത്ത ശോഭ. പെണ്ണുങ്ങളുടെ മുടിയല്ല ആണുങ്ങളുടെ മുടിയാണ് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നതെന്ന ആരോപണവും ശോഭ നടത്തുന്നുണ്ട്. എന്നാൽ ശോഭ പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന വാദത്തിലാണ് മനീഷ. മൂന്ന് നാല് പ്രവാശ്യം തനിക്ക് മുടി കിട്ടിയെന്നുും അതെല്ലാം ആണുങ്ങളുടെ ആയിരുന്നുവെന്നുമാണ് ശോഭ പറയുന്നത്. മുടിയിൽ ആണുങ്ങളുടെ പേര്് ഉണ്ടായിരുന്നോ അതോ മുടി വിളിച്ച് പറഞ്ഞോ എന്ന മറു ചോദ്യമാണ് മനീഷ ചോദിക്കുന്നത്.

ആണുങ്ങളുടെ മുട് ആണ് വീഴുന്നതെങ്കിൽ അവർക്ക് കെട്ടി വയ്ക്കാൻ കഴിയില്ലല്ലോ അപ്പോൾ ഒരു ക്യാപ് നല്കാൻ പറയൂ എന്നതാണ് ശോഭയുടെ ആവശ്യം.എന്നാൽ നേരത്തെ മുടി വീഴുന്ന കാര്യം താൻ പറഞ്ഞപ്പോൾ അത് ചിലപ്പോൾ സംഭവിച്ചേക്കും, വീട്ടിൽ ആണെങ്കിൽ അമ്മയുടെ മുടി വീഴില്ലേ എന്ന് പലരും പറഞ്ഞിരുന്നു. അതുകൊണ്ട് മുടി എന്നത് വീണാൽ തന്നെ ഒഴിവാക്കാവുന്ന ഒന്നായിട്ടാണ് തനിക്ക് തോന്നുന്നത് എന്നും മനീഷ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

Also Read
ഞാനും, മകനും മാത്രമേ ഇവിടെ ഉള്ളൂ എന്ന് വരദ; ജിഷിനെവിടെ എന്ന് ആരാധകർ; താരങ്ങൾ തമ്മിൽ അകൽച്ചയിലാണെന്ന് ഉറപ്പിക്കാമെന്ന് ആരാധകർ

ഇത്തവണത്തെ ബിഗ് ബോസിലെ ശക്തമായ സാന്നിധ്യമായി മാറുമെന്ന് പ്രേക്ഷകർ കരുതിയ മത്സരാർത്ഥി ആയിരുന്നു ശോഭ വിശ്വനാഥ്. രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയിട്ടും ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടെ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ സംസാരിക്കുന്നതിനിടെ ശോഭ കിടന്നുറങ്ങിയതും അദ്ദേഹമത് പൊക്കിയതുമൊക്കെ ശ്രദ്ധ നേടിയിരുന്നു.

Advertisement