Home Entertainment Celebrities

ഇയാള്‍ക്ക് എന്തോ കുഴപ്പമുണ്ട്, ഒരു ബുക്ക് എഴുതാന്‍ പോകുന്നുവെന്നൊക്കെ പറയുന്നു, അത് വായിച്ച് ചിരിച്ച് ചാവാം, മോഹന്‍ലാലിനെ കുറ്റം പറഞ്ഞ ശ്രീനിവാസനെ രൂക്ഷമായി വിമര്‍ശിച്ച് സന്തോഷ് വര്‍ക്കി

909

അടുത്തിടെ മോഹന്‍ലാലിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ പ്രതികരിച്ച്് ശ്രീനിവാസന്‍ എത്തിയിരുന്നു. മോഹന്‍ലാലുമായി താന്‍ അത്രനല്ല ബന്ധമല്ലെന്നും ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് അതിനെപ്പറ്റിയെല്ലാം എഴുതും എന്നുമൊക്കെയായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

ഇത് സിനിമാമേഖലയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകളിലേക്കാണ് എത്തിയത്. സോഷ്യല്‍മീഡിയയിലെല്ലാം ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ നിറയുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ താരരാജാവ് മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല.

Advertisements

ഇതിനിടെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ ഫേയ്മസായ സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെതിരെ മോശമായി സംസാരിച്ചതിന് ശ്രീനിവാസനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സന്തോഷ് വര്‍ക്കിയുടെ പ്രതികരണം.

Also Read: രശ്മികയുടെ വിവാഹം തകരാൻ കാരണം അഭിനയ മോഹം; രക്ഷിത് ഷെട്ടിയുമായി പിരിഞ്ഞത് തെലുങ്കിൽ നിന്ന് അവസരങ്ങൾ വന്നതോടെ

മോഹന്‍ലാലിനോട് ദേഷ്യമുണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ വെച്ച് പടം ചെയ്ത്. ഇയാള്‍ക്ക് മമ്മൂട്ടിയോടാണ് അടുപ്പമെന്നും മോഹന്‍ലാലിനെ വെച്ച് പടവും ചെയ്യും എന്നിട്ട് അദ്ദേഹത്തെ കുറ്റം പറയുകയും ചെയ്യുമെന്നും എന്താണ് മോഹന്‍ലാല്‍ ചെയ്ത തെറ്റെന്ന് മനസ്സിലാവുന്നില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.

ഇത്രയും സിനിമകള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്തിട്ട് ഇങ്ങനെയൊക്കെ പറയുന്നത് മോശമാണ്. പുള്ളിക്കാരന്‍ ഉമ്മ കൊടുത്തത് പോലും ആക്ടിങ് ആണെന്നാണ് പറയുന്നതെന്നും പണ്ട് നടന്ന പ്രേം നസീര്‍ വിഷയം ഇപ്പോള്‍ എടുത്തിട്ടത് എന്തിനാണെന്നും ഇയാള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നും സന്തോഷ് വര്‍്കകി പറയുന്നു.

Also Read: ഞാനും, മകനും മാത്രമേ ഇവിടെ ഉള്ളൂ എന്ന് വരദ; ജിഷിനെവിടെ എന്ന് ആരാധകർ; താരങ്ങൾ തമ്മിൽ അകൽച്ചയിലാണെന്ന് ഉറപ്പിക്കാമെന്ന് ആരാധകർ

ഒരു ബുക്ക് എഴുതാന്‍ പോകുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഫുള്‍ കോമഡിയായിരിക്കുമെന്നും അത് വായിച്ച് ചിരിച്ച് ചിരിച്ച് ചാവുമെന്നും എന്തിനാണ് മോഹന്‍ലാല്‍ ഇയാളോട് ക്ഷമിക്കുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Advertisement