ഹല്‍ദി ആഘോഷമാക്കി ജയറാമും പാര്‍വതിയും മക്കളും! വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകരും

699

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. പിന്നീട് സംവിധായകന്‍ രാജസേനനുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയര്‍ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങള്‍ ജയറാം സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റി. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം.

ALSO READ- കിടക്കുമ്പോള്‍ ഒരാള്‍ അരികില്‍ വന്നിരുന്നു; കാലില്‍ തടവാന്‍ തുടങ്ങി; താന്‍ ചാടി എണീറ്റ് ചെയ്തതിങ്ങനെ; ദുരനുഭവം പങ്കുവെച്ച് നടി അനുമോള്‍

പൊന്നിയിന്‍ സെല്‍വന്‍ ചിത്രമാണ് ജയറാം ഒടുവില്‍ അഭിനയിച്ച ചിത്രം. താരത്തിന്റെ ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ പ്രേക്ഷകര്‍ക്ക് താരത്തിന്റെ വിനയവും ലളിതമായ പെരുമാറ്റവുമെല്ലാം ഏറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ ജയറാംകുടുംബം ഒന്നടങ്കം ബന്ധുവിന്റെ ഹല്‍ദി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ബന്ധുവായ അനുരാഗിന്റെ ഹല്‍ദിയിലാണ് ജയറാമിന്‍രെ കുടുംബം ഒന്നടങ്കം എത്തിയത്. ജമന്തി പൂവിനെ ഓര്‍മ്മിപ്പിക്കുന്ന കളറിലെ സാരിയണിഞ്ഞാണ് മാളവികയും പാര്‍വതിയും ഹല്‍ദി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ALSO READ- കിടക്കുമ്പോള്‍ ഒരാള്‍ അരികില്‍ വന്നിരുന്നു; കാലില്‍ തടവാന്‍ തുടങ്ങി; താന്‍ ചാടി എണീറ്റ് ചെയ്തതിങ്ങനെ; ദുരനുഭവം പങ്കുവെച്ച് നടി അനുമോള്‍

ജയറാമിന്റെ മകന്‍ കാളിദാസ് കടും മഞ്ഞ കളറിലെ കുര്‍ത്തയാണ് ധരിച്ചിരിക്കുന്നത്. തനി കേരളീയ വസ്ത്രമായ മുണ്ടും ഇളം മഞ്ഞ കളറിലെ ഷര്‍ട്ടുമാണ് ജയറാം എത്തിയത്. ഹല്‍ദി ചടങ്ങിനിടെ ഹിന്ദി പാട്ടുകള്‍ക്കും മലയാളം പാട്ടുകള്‍ക്കുമെല്ലാം ജയറാമും പാര്‍വ്വതിയും കാളിദാസും മാളവികയും ചുവടുകള്‍ വെയ്ക്കുന്നുമുണ്ട്.

അടുത്ത ബന്ധുക്കളും നൃത്തത്തില്‍ പങ്കെടുത്തിട്ടുണ്ട്. ചെന്നൈയിലാണ് ചടങ്ങുകള്‍ നടന്നിരിക്കുന്നത്. വര്‍ഷങ്ങളായി ജയറാമും കുടുംബവും ചെന്നൈയിലാണ് സ്ഥിരമായി താമസിക്കുന്നത്.

ഹല്‍ദി ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും പാര്‍വ്വതി തന്നെ തന്റെ ഇന്‍സ്റ്റയില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്. വളരെ ഹാപ്പിയായി എനര്‍ജിയായി മാളവികയും ജയറാമും കാളിദാസും പാര്‍വ്വതിയുമൊക്കെ ഇതില്‍ തകര്‍ത്ത് ഡാന്‍സ് കളിക്കുന്നത്. ഇതുകണ്ട് ആരാധകരും വളരെ ത്രില്ലിലാണ്.

Advertisement