കിടക്കുമ്പോള്‍ ഒരാള്‍ അരികില്‍ വന്നിരുന്നു; കാലില്‍ തടവാന്‍ തുടങ്ങി; താന്‍ ചാടി എണീറ്റ് ചെയ്തതിങ്ങനെ; ദുരനുഭവം പങ്കുവെച്ച് നടി അനുമോള്‍

1937

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്

ALSO READ- എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്, മോള്‍ സഹിക്കണം; അന്ന് മുകേഷിന്റെ അച്ഛന് വാക്ക് നല്‍കി; ഇന്ന് വേറെ വഴിയില്ലാത്തതു കൊണ്ടാണ് തുറന്ന് പറയുന്നതെന്ന് സരിത

താരം തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍. നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് അനു മോള്‍ പങ്കുവെയ്ക്കുന്നത്. ഒരു സെറ്റില്‍വെച്ച് കാലില്‍ കത്തി കയറി ഇറങ്ങി അപകടമുണ്ടായതിനെ കുറിച്ചും അനുമോള്‍ പറയുന്നു.

ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു സ്റ്റാര്‍ മാജിക് ആരാധകനെ ബസ് യാത്രയില്‍ കണ്ടുമുട്ടിയ കാര്യവും അനുമോള്‍ വിവരിക്കുന്നുണ്ട്. താനൊരിക്കല്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്ന അങ്കിള്‍ ഫോണില്‍ സ്റ്റാര്‍ മാജിക് കാണുകയാണ്.

അന്ന് വൈറലായ ഒരു എപ്പിസോഡ് ആയിരുന്നു അദ്ദേഹം കണ്ടിരുന്നത്. എന്താ കാണുന്നത് എന്ന് ചോദിച്ചപ്പോള്‍ ഇത് ‘ടമാര്‍ പടാര്‍’ ആണ് എന്ന് പറഞ്ഞെന്നും വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഇഷ്ടമാണ് താനും കാണാറുണ്ട് എന്ന് പറയുകയായിരുന്നു ന്നും അനുമോള്‍ പറയുന്നു. ഇതോടെ മുഖത്തുനിന്ന് താന്‍ തട്ടം മാറ്റിയശേഷം അങ്കിളേ എന്നെ മനസ്സിലായോ എന്ന് ചോദിച്ചു. തന്നെ നോക്കി അദ്ദേഹം ഫോണിലേക്ക് നോക്കുകയായിരുന്നു എന്നാണ് അനുമോള്‍ വെളിപ്പെടുത്തുന്നത്.

ALSO READ-ധ്യാനിന് നന്നായി സംസാരിക്കാനറിയാം, പക്ഷെ ക്ലച്ച് പിടിക്കില്ല; സുരേഷ് ഗോപി വേഗം മക്കളെ മറ്റുവല്ല ജോലിക്കും അയക്കുന്നതാണ് നല്ലത്; താരപുത്രന്മാര്‍ക്ക് എതിരെ ശാന്തിവിള ദിനേശ്

കൂടാതെ തനിക്ക് ദുരനുഭവം ഉണ്ടായിരുന്നെന്നും ഒരിക്കല്‍ ട്രെയിന്‍ യാത്രക്കിടയില്‍ ഉണ്ടായത് വളരെ മോശം അനുഭവം ആയിരുന്നെന്നും അനുമോള്‍ പറയുന്നു. ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. താന്‍ കിടക്കുകയായിരുന്നു. ഒരാള്‍ തന്റെ അടുത്തു വന്നിരുന്നു. പിന്നാലെ അയാള്‍ തന്റെ കാല്‍ തടവാന്‍ തുടങ്ങുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.

ഉടനെ തന്നെ താന്‍ ചാടി എഴുന്നേറ്റു ഒറ്റ ചവിട്ടു കൊടുത്തു. എന്നാല്‍ ഒരാള്‍ പോലും തനിക്ക് വേണ്ടി പ്രതികരിക്കാന്‍ വന്നില്ല എന്നും അനു വെളിപ്പെടുത്തുന്നു.

Advertisement