ധ്യാനിന് നന്നായി സംസാരിക്കാനറിയാം, പക്ഷെ ക്ലച്ച് പിടിക്കില്ല; സുരേഷ് ഗോപി വേഗം മക്കളെ മറ്റുവല്ല ജോലിക്കും അയക്കുന്നതാണ് നല്ലത്; താരപുത്രന്മാര്‍ക്ക് എതിരെ ശാന്തിവിള ദിനേശ്

1190

നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബില്‍ തന്റെ സിനിമ കഥകള്‍ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ചാണ ശാന്തിവിള സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂപ്പര്‍താരങ്ങളെ വിമര്‍ശിക്കാന്‍ ഭയക്കാത്ത അദ്ദേഹം ഇപ്പോഴിതാ താരപുത്രന്മാരെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisements

മാസ്റ്റര്‍ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. താരപുത്രന്മാര്‍ അച്ഛന്മാരുടെ ലേബലില്‍ നിന്നും പുറത്തുവരണം. ഇപ്പോഴത്തെ താരങ്ങളില്‍ ജയസൂര്യ ഒക്കെ ഒരുപാട് പരീക്ഷണ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്ന നടനാണ്, അതുപോലെ തന്നെയാണ് പൃഥ്വിരാജെന്നും ശാന്തിവിള പറയുന്നു.

ALSO READ- കഴിവിലും കഠിനധ്വാനത്തിലും സ്വപ്‌നങ്ങളിലും വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതിന് നന്ദി മെസി; എക്കാലത്തേയും മികച്ച ലോകകപ്പ് കാലത്ത് ജീവിക്കാന്‍ പറ്റിയെന്ന് ഷാരൂഖ്

ഇപ്പോഴത്തെ താരങ്ങളില്‍ തന്നെ ഒരുപാട് കൊതിപ്പിച്ച നടനാണ് ഫഹദ് ഫാസിലെന്നും അയാളെ വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന് തനിക്ക് ഭയങ്കര കൊതി ആണെന്നും അദ്ദേഹം പറയുന്നു. അത് പോലെയാണ് ദുല്‍ഖറും. കൂടാതെ, ഫഹദിന്റെ അച്ഛന്‍ ഫാസിലിന് പോലും അയാളുടെ ആ കഴിവ് മനസ്സിലായിട്ടില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇപ്പോഴത്തെ സംസാര വിഷയമായ ശ്രീനിവാസന്റെ രണ്ടുമക്കളും രണ്ടും രണ്ട് വഴി പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

വിനീത് ഒരു ഇമേജ് ഇതിനോടകം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തന്റെ കഴിവ് തെളിയിച്ച ആളാണ്. ഒരു സിനിമ ചെയ്താല്‍ എങ്ങനെ പോയാലും നാലഞ്ച് കോടി ലാഭം കിട്ടും. അത് അയാളുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലേ, പക്ഷെ ധ്യാനിന് അത് കഴിഞ്ഞില്ല. ഇനി കഴിയുമെന്ന് തോന്നുന്നതുമില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

ധ്യാന്‍ ഒരു നടനും സംവിധായകനുമാണ്, നല്ലതുപോലെ സംസാരിക്കാനുമറിയാം. പക്ഷെ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല. കൈയില്‍ നമ്പര്‍ വേണം. അത് അവന് ഉണ്ടെന്ന് തോന്നുന്നില്ല.

ALSO READ- ഞാൻ പണ്ടെ ഇങ്ങനെ തന്നെയാണ് ചേട്ടാ, സിനിമകൾ കിട്ടാൻ വേണ്ടിയാണോ തുണി കുറയ്ക്കുന്നത് എന്ന് ചോദിച്ചവരോട് സാനിയ ഇയ്യപ്പന് പറയാനുള്ളത് ഇങ്ങനെ

മണിയന്‍പിള്ള രാജുവിന്റെ മകന്‍ സിനിമയില്‍ വന്നതും പോലും ആരും അറിഞ്ഞില്ല, ഒരു ചലനവും ഉണ്ടാക്കാന്‍ അവനായില്ല. എന്നാല്‍, കുതിരവട്ടം പപ്പുവിന്റെ മകന്‍ വരികയും ഭയങ്കരമായി ക്ലിക്ക് ആവുകയും ചെയ്തു. കൈയില്‍ നമ്പര്‍ വേണം അതാണ് പ്രധാനമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ മക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശാന്തിവിള ദിനേശ് നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകനെ പാപ്പന്‍ എന്ന സിനിമയില്‍ കണ്ടു. അതില്‍ എന്തിനാണ് ഈ പയ്യന്‍ എന്നാണ് സംശയം തോന്നിയത്. ഒരു കാര്യവുമില്ല. എനിക്ക് പറയാനുള്ളത് സുരേഷ് ഗോപി എത്രയും പെട്ടെന്ന് തന്നെ അതികം വൈകാതെ മക്കളെ അദ്ദേഹം മറ്റെന്തെങ്കിലും ജോലിക്കോ അല്ലെങ്കില്‍ ബിസിനസോ വിദേശത്തയച്ച് ജോലിയോ വാങ്ങി കൊടുക്കുന്നതാവും ബുദ്ധിയെന്നും ശാന്തിവിള ദിനേശ് പറയുകയാണ്.

ഇവരൊന്നും അഭിനേതാക്കള്‍ എന്ന നിലയില്‍ രക്ഷപെടുമെന്ന് തോന്നുന്നില്ല. അച്ഛന്റെ കോടികള്‍ ഉള്ളത് കൊണ്ട് മക്കള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പെട്ടെന്ന് തന്നെ ഇതൊക്കെ മതിയാക്കി അവരെ വേറെ ഒരു പ്രഫഷനിലേക്ക് പറഞ്ഞ് വിടുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം ഉപദേശിക്കുന്നു.

മോഹന്‍ലാലിന്റെ പയ്യന് ഒരു ക്യാരക്ടറുണ്ടെന്നും വര്‍ ആര്‍ക്കും ഒരു ശല്യം ചെയ്യാതെ അവന്റേതായ ലോകത്ത് കഴിയുന്നു. എനിക്കവനെ ഇഷ്ടമാണ്. അവന്റെ അഭിനയവും. ഹൃദയം എന്ന സിനിമയില്‍ അവന്‍ ഒരു കൊച്ചു കുട്ടിയുടെ അച്ഛനായി അഭിനയിച്ചു. അതെങ്കിലും കണ്ട് ഈ മോഹന്‍ലാല്‍ ഈ കോപ്രാട്ടി വേഷങ്ങള്‍ അവസാനിപ്പിക്കേണ്ടേ എന്നാണ് ശാന്തിവിള ദിനേശ് പറുന്നത്.

ദുല്‍ഖര്‍ ‘കുറുപ്പ്’ എന്ന സിനിമയില്‍ പക്വതയോടെ ആണ് അഭിനയിച്ചിരിക്കുന്നതെന്നും ിവിന്‍പോളി ഒക്കെ ഒരു ഭാഗ്യംകൊണ്ട് മാത്രം നടനായതാണെന്നും ശാന്തിവിള പറയുന്നു. ഇവര്‍ക്ക് ഒക്കെ ഒരു ലിമിറ്റേഷനുണ്ട്. അവനെക്കാള്‍ ഭേദം ടോവിനോ ആണ് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Advertisement