ഇനിയും ഒരു ബന്ധം പുറത്തറിയുക ആണെങ്കിൽ അത് അയാളായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു; ഹാൻസികാസ് ലവ്, ശാദി ഡ്രാമയിൽ നടി പറയുന്നതിങ്ങനെ

229

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാൻസിക മോട്വാണി. സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. മലയാളത്തില് വില്ലൻ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു.

രാജസ്ഥാനിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുതക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. തന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നിർധനരായ കൂട്ടികൾക്ക് വസ്ത്രങ്ങളടക്കം എന്നാം നടി നല്കിയിരുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഹാൻസികയുടെ സുഹൃത്തിനെയാണ് സൊഹൈൽ ആദ്യം വിവാഹം ചെയ്തിരുന്നത്.

Advertisements

Also Read
രാത്രി കിടപ്പറയിൽ പോലും എന്റെ ഭർത്താവ് ഇങ്ങനെയാണ്: രൺവീറിനെ കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞത് കേട്ടോ

ഹാൻസികയുടെ വിവാഹ മാമാങ്കം ഡിസ്‌നി പ്ലസ് ഹോട്ട്ടസ്റ്റാറിലൂടെ ആരാധകർക്കായി സ്ട്രീം ചെയ്യാൻ പോകുകയാണ്. ഇതിലൂടെ തന്റെ വ്യക്തിപരമായ കാര്യങ്ങൾ ഹാൻസിക തുറന്ന് പറയുന്നുണ്ട്. ഹാൻസികാസ് ലവ്, ശാദി, ഡ്രാമ എന്നാണ് പരിപാടിയുടെ പേര്. ഷോയുടെ പ്രമോ വീഡിയോയിൽ ചിമ്പുവുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് താരം സംസാരിക്കുന്നതായി കാണിക്കുന്നുണ്ട്. പക്ഷേ ചിമ്പുവിന്റെ പേരെടുത്ത് പറയാതെയാണ് നടിയുടെ പരാമർശം.

താരത്തിന്‌റെ വാക്കുകൾ ഇങ്ങനെ; ‘ഇതിന് മുമ്പ് എന്റെയാെരു ബന്ധം എല്ലാവരും അറിഞ്ഞതാണ്. ഇനിയും എനിക്കത് ആവർത്തിക്കണമെന്നില്ലായിരുന്നു. അതിനിടെയാണ് സൊഹൈൽ കടന്ന് വരുന്നത്. അവനെന്റെ അടുത്തുണ്ടായിരുന്നു. എന്റെ ജീവിത പങ്കാളിയാവാൻ പോവുന്നയാൾ. ഇനിയും ഒരു ബന്ധം പുറത്തറിയുകയാണെങ്കിൽ അത് ഞാൻ വിവാഹം കഴിക്കാൻ പോവുന്നയാളെയായിരിക്കണമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,’ ഹൻസിക പറഞ്ഞതിങ്ങനെ.

Also Read
പ്രണയം പരാജയം, വീട്ടുകാരെയല്ലാതെ വേറെ ഒരുത്തനെയും വിശ്വസിക്കരുത്, കാമുകൻ തേച്ചിട്ട് പോയെന്ന് ദിയ കൃഷ്ണ

വാല് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ചിമ്പുവും, ഹാൻസികയും പ്രണയത്തിലാകുന്നത്. എന്നാൽ സിനിമ റിലീസ് ചെയ്ത് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഇരുവരും പിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നു. ഹാൻസികയുമായുള്ള പ്രണയ കാലത്താണ് ചിമ്പു നിരന്തരം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ബ്രേക്കപ്പിനു ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തന്നെയാണ് തുടരുന്നത്.

Advertisement