‘അശോകാ ഇവിടെ ചെളിയുണ്ട് സൂക്ഷിക്കണം’, ‘എന്നു പറഞ്ഞ ലാലേട്ടൻ ഞാൻ വീണപ്പോൾ ഓടിയെത്തി, എന്നാൽ എഴുന്നേൽപ്പിച്ചില്ല’: വെളിപ്പെടുത്തി ഹരിശ്രീ അശോകൻ

514

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘ബാലേട്ടൻ’. കുടുംബത്തിനും നാട്ടുകാർക്കും ഒരു പോലെ പ്രിയപ്പെട്ട ബാലേട്ടൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം തിയറ്ററിൽ വൻ വിജയവും കൊയ്തു.

കുടുംബപ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് ബാലേട്ടൻ. പരാജയങ്ങളിൽ നിന്ന് മോഹൻലാൽ തിരിച്ചു വരവ് നടത്തിയതും ഈ ചിത്ത്രതിലൂടെയായിരുന്നു. ഈ ഹിറ്റ് ചിത്രത്തിന്റെ സംവിധാനം വി എം വിനുവായിരുന്നു. ടി ഷാഹിദിന്റേതായിരുന്നു തിരക്കഥ.

Advertisements

ദേവയാനി നായികയായും വേഷമിട്ട സിനിമയിൽ നെടുമുടി വേണു, സുധ, സുദീഷ്, ലക്ഷണ, റിയാസ് ഖാൻ, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഗോപിക അനിൽ, കീർത്തന അനിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. 2003ലാണ് ബാലേട്ടൻ പ്രദർശനത്തിനെത്തിയത്.

ALSO READ- ‘മാളികപ്പുറം സിനിമയ്ക്ക് ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നു, അയ്യപ്പനുമായി ബന്ധപ്പെടുത്തി തന്നെ’; എന്നാൽ തിയറ്ററിൽ സംഭവിച്ചതിങ്ങനെ: നടി ഗായത്രി വർഷ

ഇപ്പോഴിതാ മാഹൻലാലിന്റെ ബാലേട്ടനിലെ നിർണായകമായ ഒരു രംഗത്തിന്റെ വിശേഷങ്ങൾ നടൻ ഹരിശ്രീ അശോകൻ വെളിപ്പെടുത്തുകയാണ്. താരം വിശേഷങ്ങൾ പറയുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറലുമായി.

‘ബാലേട്ടാ ബാലേട്ടാ’- എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച കാര്യങ്ങളാണ് താരം വെളിപ്പെടുത്തുന്നത്. ഈ ഗാനത്തിൽ പ്രധാനമായും മോഹൻലാലും ഹരിശ്രീ അശോകനുമാണ് വേഷമിട്ടത്. നാട്ടുകാരുടെ എല്ലാം പരോപകാരിയായ ബാലേട്ടനെ തേടി ചിത്രത്തിലെ സുഹൃത്തിന്റെ വേഷം അവതരിപ്പിച്ച ഹരിശ്രീ അശോകൻ എത്തുന്നതാണ് വീഡിയോയിൽ.

ALSO READ-ഞാൻ പറഞ്ഞത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; അപകീർത്തികരമായ പരാമർശങ്ങൾ നടത്തി; നടി തൃഷയ്ക്ക് എതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ

ഹരിശ്രീ അശോകന്റെ കഥാപാത്രം വരുന്നത് കണ്ട് ഭയന്ന ബാലേട്ടൻ അയാൾ തന്ന പണം തിരിച്ച് മേടിക്കാനാണോ എന്ന് വിചാരിച്ച് അവിടെ നിന്ന് മാറാൻ ശ്രമിക്കുകയാണ്. ബാലേട്ടനിലെ രസകരമായ ആ രംഗത്തിനെ കുറിച്ചാണ് ഹരിശ്രീ അശോകൻ വെളിപ്പെടുത്തിയിരിക്കുന്നത്.


‘ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ പറഞ്ഞത് അശോകാ ഇവിടെ ചെളിയുണ്ട് സൂക്ഷിക്കണം എന്നായിരുന്നു. ഞങ്ങൾ ഓടി അവിടെയെത്തിയപ്പോൾ കാൽ തെറ്റി വീഴുകയും ചെയ്തു.’

‘ഞാൻ വീണപ്പോൾ ലാലേട്ടനും ഓടിയെത്തി. ഞാൻ വിചാരിച്ചു ലാലേട്ടനെത്തിയത് പിടിച്ച് തന്നെ എഴുന്നേൽപ്പിക്കാനായിരിക്കും എന്ന്. എന്നാൽ, ഇങ്ങനെ ഒരു ഷോട്ട് എടുത്തോയെന്ന് പറയുകയായിരുന്നു ലാലേട്ടൻ.’

‘കിടക്കുകയല്ലേ, ബാലേട്ടനെ കണ്ടോ എന്ന് ചോദിക്കാനും ആവശ്യപ്പെട്ടു എന്നോട്. സംവിധായകനും അത് ഒകെ പറഞ്ഞു’- ഹരിശ്രീ അശോകൻ വെളിപ്പെടുത്തുന്നു.

Advertisement