പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തി, ടെലിഫോണ്‍ കേബിളിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്ന ജോലിക്ക് വരെ പോയി, സുഹൃത്തുക്കള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് വരെ ഇടേണ്ടിവന്നു, ജീവിതം തുറന്നുപറഞ്ഞ് ഹരിശ്രീ അശോകന്‍

28

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകന്‍. കോമഡി വേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് സ്വഭാവ വേഷത്തിലേക്കും മറ്റും തിരിഞ്ഞു. ഏത് വേഷവും തന്റെ കൈകളില്‍ ഭദ്രമെന്ന് തെളിയിച്ചു കഴിഞ്ഞു. സംവിധാന രംഗത്തും താരം ഒരു കൈ നോക്കി.

Advertisements

ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒരുപാട് കോമഡി വേഷങ്ങളാണ് താരം സിനിമാ ലോകത്തിന് സമ്മാനിച്ചത് ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Also Read:എന്റെ ശബ്ദം ആ കഥാപാത്രത്തിന് പറ്റുന്നതല്ലെന്ന് പദ്മരാജന്‍സാര്‍ മുഖത്ത് നോക്കി പറഞ്ഞു, സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കി, പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ബിജു മേനോന്‍

തന്റെ വീട്ടില്‍ അച്ഛനും അമ്മയും അവരുടെ ഒമ്പതുമക്കളും ഉണ്ടായിരുന്നു. 77ലാണ് താന്‍ പത്താംക്ലാസ് പാസാവുന്നതെന്നും കോളേജില്‍ പോയി പഠിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷേ വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞില്ലെന്നും ചേട്ടന്മാര്‍ക്കൊപ്പം പി്ക്കാസെടുത്ത് റോഡ് കുത്തിപ്പൊളിക്കുന്ന ജോലിക്ക് പോയി എന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

ടെലിഫോണ്‍ കേബിളിടാന്‍ വേണ്ടിയായിരുന്നു റോഡ് കുത്തിപ്പൊളിച്ചിരുന്നത്. താന്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തനിക്കൊപ്പം പഠിച്ചിരുന്ന കുട്ടികളൊക്കെ സ്‌കൂളില്‍ പോകുന്നത് കാണാമായിരുന്നുവെന്നും അവര് തന്നെ കാണുന്നത് ചമ്മലായതുകൊണ്ട് താന്‍ ഒരു തോര്‍ത്തെടുത്ത് തലമൂടിക്കെട്ടുമായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

Also Read:സര്‍ജറി നടത്തണമെങ്കില്‍ ശരീര ഭാരം കുറക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു, ഭക്ഷണം കഴിച്ചിട്ട് വന്ന വണ്ണമായിരുന്നില്ല, അനുഭവം പങ്കുവെച്ച് പ്രിയാമണി

പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴാണ് താന്‍ ചിന്തിച്ചത്, താന്‍ ചെയ്യുന്നത് മാന്യമായ ജോലിയല്ലേ പിന്നെന്തിനാണ് ഇങ്ങനെ തലയില്‍ കെട്ടുന്നതെന്ന്. അങ്ങനെ തോര്‍ത്തൊക്കെ എടുത്ത് മാറ്റിയെന്നും തന്നെ കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ അടുത്ത് വന്നിട്ട് നിനക്ക് ജോലിയായല്ലോ തങ്ങള്‍ക്കൊക്കെ ഇനിയും പഠിച്ചാലല്ലേ ജോലിക്ക് കേറാന്‍ പറ്റുള്ളൂവെന്ന് പറഞ്ഞുവെന്നും അതുകേട്ടപ്പോള്‍ കുറച്ച് സന്തോഷം തോന്നിയെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.

Advertisement