ഇവരുടെ കല്യാണം എന്ന് നടക്കും എന്നറിയാനാണ് മലയാളികള്‍ കാത്തിരിക്കുന്നത്, സോഷ്യല്‍മീഡിയയില്‍ വൈറലായി അനുശ്രീയുടെയും ഉണ്ണി മുകുന്ദന്റെയും ഫോട്ടോ, ചുട്ടമറുപടിയുമായി താരം

127

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തി, ടെലിഫോണ്‍ കേബിളിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്ന ജോലിക്ക് വരെ പോയി, സുഹൃത്തുക്കള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് വരെ ഇടേണ്ടിവന്നു, ജീവിതം തുറന്നുപറഞ്ഞ് ഹരിശ്രീ അശോകന്‍

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

അടുത്തിടെ സോഷ്യല്‍മീഡിയയിലെ ഒരു ഗ്രൂപ്പില്‍ സഹപ്രവര്‍ത്തകയായ അനുശ്രീയുടെയും ഉണ്ണി മുകുന്ദന്റെയും പേര് ചേര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഫോട്ടോയ്ക്ക് മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്നറിയാനാണ് എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.

Also Read:പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തി, ടെലിഫോണ്‍ കേബിളിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്ന ജോലിക്ക് വരെ പോയി, സുഹൃത്തുക്കള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് വരെ ഇടേണ്ടിവന്നു, ജീവിതം തുറന്നുപറഞ്ഞ് ഹരിശ്രീ അശോകന്‍

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ താന്‍ എത്ര പേയ്‌മെന്റ് ചെയ്യണം എന്ന് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

Advertisement