മമ്മൂട്ടി ആകണം എന്നാഗ്രഹിച്ച ഒരാളാണ് എന്റെ ഭർത്താവ്; മകൾക്ക് ഏറെയിഷ്ടം അവളുടെ അച്ഛനെയാണ്; ഓർമ്മകൾ പങ്ക് വെച്ച് താര കല്യാൺ

1419

മലയാളികളുടെ കണ്ണിലുണ്ണികളാണ് താര കല്യാണും കുടുംബവും. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയായ താര ഇപ്പോൾ നൃത്തത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങളെല്ലാം താരം പങ്ക് വെക്കുക. ഇപ്പോഴിതാ തന്റെ കയ്യിലുള്ള പഴയ കുറെ ഓർമ്മ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരം.

പ്രതീക്ഷിക്കാത്ത സമയത്താണ് താരയുടെ ഭർത്താവും നടനുമായ രാജാറാം അന്തരിക്കുന്നത്. താരക്കും മകൾ സൗഭാഗ്യക്കും ഉൾക്കൊള്ളാനാവാത്ത വളരെ വേദന നല്കുന്ന കാര്യമാണത്. താരയുടെ കയ്യിലുള്ള ഓർമ്മ ചിത്രങ്ങൾ കാണിക്കുമ്പോഴേക്കും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളും താര കല്യാൺ തന്റെ വീഡിയോയിലൂടെ പങ്ക് വെക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

‘ഞങ്ങളുടെ കാലത്ത് ഫോണില്ല. ആ സമയത്ത് ഫോട്ടോകൾ കണ്ടാണ് സന്തോഷിച്ചിരുന്നത്. മമ്മൂട്ടിയെപ്പോലെ നിന്ന്

Also Read
സാരിയിൽ മുലപ്പാൽ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു; അവൾക്ക് എട്ട് മാസം വരെയെ ഞാൻ പാൽ കൊടുത്തിട്ടുള്ളു; അവൾക്കിപ്പോഴും പരാതിയുണ്ട്, കവിയൂർ പൊന്നമ്മ മകളെ കുറിച്ച് പറഞ്ഞതിങ്ങനെ

ഫോട്ടോ എടുക്കാൻ രാജാറാമിന് താത്പര്യമായിരുന്നു. മമ്മൂട്ടി ആകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ അത് നടന്നില്ല. നല്ല തടിയായിരുന്നു രാജേട്ടന് പണ്ട്. പിന്നീട് മെലിഞ്ഞ് ചുള്ളനായി. എന്നെ കല്യാണം കഴിച്ച ശേഷമാണ് അദ്ദേഹം മെലിഞ്ഞതെന്ന് എല്ലാവരും പറയുമായിരുന്നു. സ്വന്തം സഹോദരിയെ അദ്ദേഹം സ്‌നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത അസൂയയൊക്കെ വരാറുണ്ട്.

മൂകാംബികയിൽ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം. രണ്ട് ദിവസം നീണ്ട് നിന്ന കല്യാണത്തിന്റെ തലേദിവസം ഞങ്ങൾ പെണ്ണിന്റെ വീട്ടുക്കാർ നല്കിയ സ്യൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. അന്ന് അദ്ദേഹത്തെ കണ്ട എല്ലാവരും പറഞ്ഞത് മമ്മൂട്ടിയെപ്പോലെയും, കമലഹാസനെയും പോലെ ഉണ്ടെന്നായിരുന്നു. 1991 ലായിരുന്നു ഞങ്ങളുടെ വിവാഹം. സൗഭാഗ്യയെപ്പോലെ ഞാനും വളകാപ്പിന് കറുപ്പ് സാരിയാണ് ഉടുത്തിരുന്നത്. അത് ഞങ്ങളുടെ ആചാരമാണ്.

Also Read
ചേച്ചി അധികം സംസാരിക്കില്ല; ഇപ്പോൾ ഭയങ്കര വിഷമത്തിലും, ലഭിക്കുന്നത് പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ; ഭാനുപ്രിയയെ കുറിച്ച് സഹോദരി ശാന്തിപ്രിയ

സൗഭാഗ്യ എന്നും അച്ഛന്റെ മോളാണ്. അവളുടെ തന്നി ഈച്ചക്കോപ്പിയാണ് സുദർശന. എനിക്ക് തോന്നുന്നത് സുദർശന പാവമാണെന്നാണ്. സൗഭാഗ്യക്ക് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന് ചോദിച്ചാൽ നിസ്സംശ.ം പറയാം അത് അവളുടെ അച്ഛനെ ആണെന്നാണ്. അദ്ദേഹത്തിന്റെ വേർപ്പാട് ഇപ്പോഴും തീരാത്ത ഒരു നോവാണ് എന്നും താര കല്യാൺ കൂട്ടിച്ചേർത്തു.

Advertisement