ചേച്ചി അധികം സംസാരിക്കില്ല; ഇപ്പോൾ ഭയങ്കര വിഷമത്തിലും, ലഭിക്കുന്നത് പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ; ഭാനുപ്രിയയെ കുറിച്ച് സഹോദരി ശാന്തിപ്രിയ

357

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് ഒഴിച്ച് കൂടാനാവാത്ത നായിക നടിയായിരുന്നു ഭാനുപ്രിയ. അഴകിയ രാവണൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും താരം എത്തിയിരുന്നു. അഭിനേത്രി എന്ന ലേബലിനപ്പുറം മികച്ച നർത്തകി കൂടിയാണ് താരം. ചേച്ചിയെ പോലെ തന്നെ തെന്നിന്ത്യയിൽ നാമമാത്ര സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സഹോദരി ശാന്തിപ്രിയയും.

ഇപ്പോഴിതാ ചേച്ചി ഭാനുപ്രിയയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ചേച്ചി അധികം സംസാരിക്കില്ല. നീ ഒരുപാട് സംസാരിക്കുന്നില്ലേ ഞാനെന്തിനാണ് സംസാരിക്കുന്നതെന്നാണ് ചോദിക്കാറ്. പ്രൊഫഷണലായി അവരെ ടച്ച് ചെയ്യാനെ പറ്റില്ല’ ‘ഡാൻസും അങ്ങനെയാണ്. വളരെ കൃത്യതയാണ്. എന്റെ കല്യാണമാണ് ആദ്യം കഴിഞ്ഞത് .ഞാനവൾക്ക് ഒരുപാട് ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്’.

Advertisements

Also Read
ഫോട്ടോ എടുക്കട്ടൈ എന്ന് ചോദിച്ച് വരും എന്നിട്ട് ദേഹത്തേക്ക് അങ്ങ് വീഴും, ഭയങ്കര അൺ കംഫർട്ടബിളാവുംഅപ്പോൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനശ്വര രാജൻ

വിവാഹശേഷം അമേരിക്കയിലായിരുന്നു ചേച്ചി. വർക്കുകൾക്കായാണാ നാട്ടിലേക്ക് വരാറുള്ളത്. ചേച്ചി ഒരിക്കലും എന്നെ പോലെ ആയിരുന്നില്ല. വളരെ ഫോക്കസ്ഡ് ആയിരുന്നു. തനിക്ക് വരുന്ന സിനിമകളെല്ലാം വിവാഹശേഷവും ചെയ്യും എന്ന നിലപാടിലായിരുന്നു ചേച്ചി. എന്നാൽ ഈയടുത്തായിട്ട് വളരെ അപ്‌സറ്റ് ആണ് ആള്.

ചേച്ചിയെ അന്വേഷിച്ച് സിനിമകൾ വരാറുണ്ട്. എന്നാൽ അത് ചെയ്യാൻ ചിലപ്പോൾ ചേച്ചി തയ്യാറല്ല. കഥ പറയുനമ്പോൾ ഭയങ്കര ഇൻട്രസ്റ്റ്ിങ്ങ് ആയി തോന്നും. എന്നാൽ സിനിമ പുറത്തിറങ്ങുന്ന സമയത്താണ് ആ വേഷത്തിന് പ്രാധാന്യം കുറവാണെന്നുള്ളത് മനസ്സിലാവുക. അതേപാലെ തന്നെ നിരവധി പേരാണ് എന്റെ സോഷ്യൽ മീഡിയയിലൂടെ ചേച്ചിക്ക് മെസേജ് അയക്കാറുള്ളത്. ഭാനു മേഡം ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യരുതെന്നാല്ലാം അതിൽ ഉണ്ടാവാറുണ്ട്‌

Also Read
കണ്ടിട്ട് അമ്മയെ പോലുണ്ടല്ലോ അതാരായെന്ന് സംയുക്തയുടെ പഴയ സിനിമ കണ്ടിട്ട് മകൻ, ഇതാണ് വീട്ടിലെ അവസ്ഥയെന്ന് സംയുകത വർമ്മ

അടിത്തിടെ ഇറങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ അമ്മ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പൊറുള്ളത്. 90 കളിൽ തെലുങ്കിൽ നിരവധി ഹിറ്റുകൾ ഭാനുപ്രിയക്ക് ലഭിച്ചിട്ടുണ്ട്. ഈയടുത്ത് ഒരു അഭിമുഖത്തിൽ തനിക്ക് ഈയിടെയായി ഓർമ്മക്കുറവുണ്ടെന്ന് ഭാനുപ്രിയ തുറന്ന് പറഞ്ഞിരുന്നു. തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതിന് ശേഷമാണ് ഭാനുപ്രിയ അപ്‌സറ്റ് ആണെന്ന് കാണിച്ച് ശാന്തിപ്രിയ രംഗത്ത് വന്നിരിക്കുന്നത്.

Advertisement