സാരിയിൽ മുലപ്പാൽ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു; അവൾക്ക് എട്ട് മാസം വരെയെ ഞാൻ പാൽ കൊടുത്തിട്ടുള്ളു; അവൾക്കിപ്പോഴും പരാതിയുണ്ട്, കവിയൂർ പൊന്നമ്മ മകളെ കുറിച്ച് പറഞ്ഞതിങ്ങനെ

2040

മലയാള സിനിമയുടെ അമ്മയാണ് കവിയൂർ പൊന്നമ്മ. ഒരു കാലഘട്ടത്തിൽ അമ്മ വേഷങ്ങളിൽ ആദ്യം പരിഗണിക്കുന്നത് കവിയൂർ പൊന്നമ്മയെ ആയിരിക്കും. തന്റെ ചെറുപ്പം കാലം മുതലേ, തന്നേക്കാൾ മുതിർന്ന നായകന്മാരുടെ അമ്മയായാണ് താരം അഭിനയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ കവിയൂർ പൊന്നമ്മ ജെബി ജംഗ്ഷനിൽ എത്തിയപ്പോഴുള്ള അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം മകൾ തന്നോട് അകൽച്ച കാണിച്ചിരുന്നെന്ന് നടി തന്നെയാണ് വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാന്ഡ സ്‌നേഹം കൊടിത്തില്ല എന്നാണ് മകളുടെ പരാതി. പക്ഷെ ഒപ്പമുണ്ടായിരുന്ന സമയത്ത് ഞാൻ അവളെ വളരെ അധികം സ്‌നേഹിച്ചിരുന്നു. അമേരിക്കയിലാണ് മകൾ സെറ്റിൽ ചെയ്തിരിക്കുന്നത്. എന്റെ നാത്തൂന്റെ മകളാണ് അവളെ വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

Also Read
ചേച്ചി അധികം സംസാരിക്കില്ല; ഇപ്പോൾ ഭയങ്കര വിഷമത്തിലും, ലഭിക്കുന്നത് പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ; ഭാനുപ്രിയയെ കുറിച്ച് സഹോദരി ശാന്തിപ്രിയ

ഞാൻ ജോലിക്ക് പോയാലാണ് എല്ലാവർക്കും ഭക്ഷം കഴിക്കാനായിട്ട് ആ സമയത്ത് കഴിയുമായിരുന്നുള്ളു. അവൾ കുട്ടിയായിരുന്നപ്പോൾ അത് മനസ്സിലാക്കുള്ള ശേഷി ഇല്ലായിരുന്നു എന്ന് വെക്കാം. എന്നാൽ മുതിർന്നപ്പോഴെങ്കിലും അവൾ എന്നെ മനസ്സിലാക്കണമായിരുന്നു. അതുണ്ടായില്ല. ചെറുപ്പത്തിലെ അവൾ ശാഠ്യക്കാരിയാണ്. അത് ഇപ്പോഴും ഉണ്ട്. പറയാൻ പാടില്ല എങ്കിലും ഇപ്പോൾ പറയുകയാണ്. ഞാനവൾക്ക് എട്ട് മാസം വരെയാണ് പാല് കൊടുത്തിട്ടുള്ളു.

അതിനിടയിൽ ഒരു സംഭവമുണ്ട്. ശിക്ഷ എന്ന സിനിമയിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് ഞാൻ. ഞാനും സത്യൻസാറുമാണ് ആ സിനിമയിലെ ജോഡി. എന്നെ പൊന്നി എന്നാണ് അദ്ദേഹം വിളിക്കാറുള്ളത്. സംവിധായകൻ സത്യൻ സാറിനോട് എന്തോ രഹസ്യമായി പറയുന്നുണ്ട്. അതിന് ശേഷം ആ സീൻ നാളെ എടുക്കാം എന്ന് സാറ് പറയുകയുണ്ടായി. എന്റെ അഭിനയം ശരിയാകാതെയാണോ എന്നോട് ഇങ്ങനെ പറഞ്ഞതെന്ന് ഞാൻ കരുതി.

Also Read
ഫോട്ടോ എടുക്കട്ടൈ എന്ന് ചോദിച്ച് വരും എന്നിട്ട് ദേഹത്തേക്ക് അങ്ങ് വീഴും, ഭയങ്കര അൺ കംഫർട്ടബിളാവുംഅപ്പോൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനശ്വര രാജൻ

പിന്നീട് സാരി മാറാനായി കണ്ണാടിയുടെ മുന്നിൽ നിന്നപ്പോഴാണ് ഉടുത്ത പട്ട് സാരിയിൽ പാൽ വീണ് ആകെ നനഞ്ഞിരിക്കുന്നു എന്ന് മനസ്സിലായത്. ഞാനവളെ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ എനിക്കത് സഹിക്കാൻ കഴിയില്ല. കാരണം ഞാൻ അത്രമാത്രം അവളെ സ്‌നേഹിച്ചിട്ടുണ്ട്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ കൂടെ നില്ക്കാൻ പറ്റിയില്ല. അതിലെനിക്ക് വിഷമവുമുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

Advertisement