‘ഹോം’ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ ; 80 ശതമാനത്തോളം ചിത്രീകരണം വീട്ടിൽ തന്നെ! രസകരമായ വീഡിയോ കാണാം

59

ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോജിൻ തോമസിന്റെ സംവിധാനത്തിൽ ആമസോൺ പ്രൈമിലൂടെ ഓണം റിലീസായി മലയാളികൾക്കു മുന്നിലെത്തിയ പുതിയ ചിത്രമാണ് ‘#ഹോം’. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

ALSO READ

ഉണ്ണികണ്ണനായി മനം മയക്കി എട്ട് മാസം പ്രായമായ ഇഷികകുട്ടി ; ചിത്രങ്ങൾ വൈറൽ

കോവിഡ് പ്രതിസന്ധിയുടെ പരിമിതികൾക്കുള്ളിലാണ് ‘ഹോം’ പൂർണമായും ചിത്രീകരിച്ചത്. ഏകദേശം 80 ശതമാനത്തോളം ചിത്രീകരണം വീട് കേന്ദ്രീകരിച്ചായിരുന്നു. ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമയെപോലെത്തന്നെ മേക്കിങ് വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ പ്രിയദർശൻ അയച്ച സന്ദേശം സിനിമയുടെ നിർമാതാവും നടനുമായ വിജയ് ബാബു പങ്കുവച്ചു. കോവിഡ് കാലത്ത് താൻ കണ്ട അഞ്ച് മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഹോം’ എന്നാണ് പ്രിയദർശൻ പറഞ്ഞത്. ഇതിന്റെ സ്‌ക്രീൻ ഷോട്ട് വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രവും വലിയ പ്രശംസ നേടികൊണ്ടിരിയ്ക്കുകയാണ്. ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ

നിക്കിന്റെ ‘സ്‌നാക്ക്’; പ്രിയങ്കയുടെ ശരീരത്തിൽ ഒരു ഫോർക്കും നൈഫും പിടിച്ച് ഭർത്താവ് നിക്ക്, വൈറലായി പ്രിയങ്കയുടെ ബീച്ച് ചിത്രങ്ങൾ

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വർഗ്ഗീസ്, പ്രിയങ്ക നായർ, മിനോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത്. നീൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ പ്രജീഷ് പ്രകാശാണ്. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രത്തിന്റെ പിന്നണിയിലും.

 

Advertisement