ഒരു പക്കാ പ്രൊഫഷണൽ സംവിധായകനാണ് പൃഥ്വിരാജ്, എല്ലാ നടന്മാരുടെയും മികച്ച പെർഫോമൻസാണ് പൃഥ്വിരാജെന്ന സംവിധായകൻ പുറത്തെടുക്കുന്നതെന്ന് ജഗദീഷ്

60

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രം ഒരു ബിഗ് എന്റർടെയിനറായിരിക്കുമെന്ന് ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ നടൻ ജഗദീഷ് പറഞ്ഞു.

ഒരു പക്കാ പ്രൊഫഷണൽ സംവിധായകനാണ് പൃഥ്വിരാജെന്ന് ജഗദീഷ് പറയുന്നുണ്ട്. ചിത്രത്തിൽ ജഗദീഷും ഒരു പ്രധാനവേഷത്തിലെത്തുന്നു.

Advertisements

ALSO READ

‘ഹോം’ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ ; 80 ശതമാനത്തോളം ചിത്രീകരണം വീട്ടിൽ തന്നെ! രസകരമായ വീഡിയോ കാണാം

ബ്രോ ഡാഡിയിൽ അഭിനയിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോൾ ഇരട്ടിയായെന്നും ജഗദീഷ് പറഞ്ഞു. ‘ഹൈദരാബാദിൽ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്. കാമറ, ലെൻസ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാനിർമ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് അറിയാം. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെർഫോമൻസാണ് പൃഥ്വിരാജെന്ന സംവിധായകൻ പുറത്തെടുക്കുന്നത്’ എന്നും ജഗദീഷ് കൂട്ടിചേർത്തു.

മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്.

ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ആശിർവാദ് സിനിമാസാണ് നിർമ്മാണം നിർവ്വഹിയ്ക്കുന്നത്.

ALSO READ

നിക്കിന്റെ ‘സ്‌നാക്ക്’; പ്രിയങ്കയുടെ ശരീരത്തിൽ ഒരു ഫോർക്കും നൈഫും പിടിച്ച് ഭർത്താവ് നിക്ക്, വൈറലായി പ്രിയങ്കയുടെ ബീച്ച് ചിത്രങ്ങൾ

ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണനാണ്.

Advertisement