വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല: എലീന പടിക്കലിന്റെ കല്യാണത്തിന് പോകാത്തതിനെ പറ്റി ആര്യ

318

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ എലീന പടിക്കലും കാമുകൻ രോഹിത്തും വിവാഹിതയായിരിക്കുകയാണ്. വിവാഹത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഗ് ബോസ് മത്സരാർത്ഥിയായി ശ്രദ്ധ നേടിയ താരത്തിന്റെ വിവാഹത്തിൽ ബിഗ് ബോസിലെ സുഹൃത്തുക്കളും എത്തിയിരുന്നു.

എന്നാൽ ഷോയിൽ എലീനയുടെ അടുത്ത സുഹൃത്തുക്കളായ ആര്യ, വീണ, ഫുക്രു എന്നിവരുടെ അസാന്നിദ്ധ്യം ആരാധകർ ശ്രദ്ധിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി സംസാരിച്ച് എത്തിയിരിക്കുകയാണ് ആര്യ. ബിഗ് ബോസ് താരവും അവതാരകയുമായ എലീനയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം കൂടി ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആര്യ വെളിപ്പെടുത്തുന്നു.

Advertisements

ആര്യയുടെ ഇൻസ്റ്റഗ്രാം പേജിൽ ക്വസ്റ്റ്യൻ ആൻസർ സെക്ഷനിൽ ഇതേ കുറിച്ചാണ് ചിലർ സംശയം ചോദിച്ചിരിക്കുന്നത്. എലീനയുടെ വിവാഹത്തിന് ബിഗ് ബോസിലെ മറ്റ് താരങ്ങളൊക്കെ ഉണ്ട്. ഫുക്രു, വീണ, ആര്യ എന്നിവരെ മാത്രം കാണുന്നില്ലല്ലോ. മുമ്പ് ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം.

Also Read
ഒരു പക്കാ പ്രൊഫഷണൽ സംവിധായകനാണ് പൃഥ്വിരാജ്, എല്ലാ നടന്മാരുടെയും മികച്ച പെർഫോമൻസാണ് പൃഥ്വിരാജെന്ന സംവിധായകൻ പുറത്തെടുക്കുന്നതെന്ന് ജഗദീഷ്

സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവർക്ക് പ്രാധാന്യമുള്ളവരും മാറി കൊണ്ടിരിക്കും. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്നാണ് ആര്യ മറുപടി നൽകുന്നത്. എന്താണ് സ്റ്റാർട്ട് മ്യൂസിക്കിൽ വരാത്തത് എന്നതാണ് ഇവിടെ ഏറ്റവും കൂടുതൽ ചോദിച്ചിരിക്കുന്നത്. ചേച്ചി വരാത്തത് അല്ല എല്ലാ പരിപാടികളും ആ ചാനലിന്റെ ഒരു കുഞ്ഞിനെ പോലെയാണ്.

അവരുടെ കുഞ്ഞിന് ഏറ്റവും മികച്ചത് ഏതാണെന്ന് അവർക്ക് അറിയാം. കാലങ്ങൾ കഴിയുന്നതിന് അനുസരിച്ച് ഓരോ പരിപാടികൾക്കും അവർ മാറ്റം വരുത്തി കൊണ്ടേ ഇരിക്കും. മികച്ച വരുമാനം കൂടി ലക്ഷ്യം വെച്ചിട്ടാവും അത്തരമൊരു മാറ്റത്തിന് ചാനൽ ശ്രമിക്കുക. സ്ഥിരമായി ഒരേ ഫോർമാറ്റിൽ തന്നെ വരണം എന്നില്ലല്ലോ.

ഇത്തവണ സ്റ്റാർട്ട് മ്യൂസിക് നിങ്ങൾക്കെല്ലാം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. എനിക്കും ഒരു കുഞ്ഞിനെ പോലെ ആയിരുന്നു ആ ഷോ. എന്നും അങ്ങനെ തന്നെയായിരിക്കും. ഇപ്പോൾ മിസ് ചെയ്യുന്നുണ്ടെന്നും ആര്യ പറയുന്നു. അതേ സമയം ബഡായ് ബംഗ്ലാവിൽ നിന്നും പിന്നെ സ്റ്റാർട്ട് മ്യൂസികിൽ നിന്നുമൊക്കെ പ്രേക്ഷകർക്ക് ആര്യയെ നഷ്ടമാകുന്നത് പോലെയുണ്ടെന്ന് ഒരാൾ സൂചിപ്പിച്ചതോടെ നിങ്ങൾക്കൊപ്പം ഞാനിവിടെ എപ്പോഴും ഉണ്ടെന്ന് നടി പറയുന്നു.

Also Read
‘ഹോം’ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ ; 80 ശതമാനത്തോളം ചിത്രീകരണം വീട്ടിൽ തന്നെ! രസകരമായ വീഡിയോ കാണാം

ഞാൻ ഇനി ഒരു ടെലിവിഷൻ ഷോ യിലും ഇല്ലാതിരിക്കുമ്പോഴും സോഷ്യൽ മീഡിയ വഴിയെങ്കിലും നിങ്ങളുമായി എപ്പോഴും കണക്ട്ഡ് ആയിരിക്കാൻ ശ്രമിക്കാമെന്നുള്ള ഉറപ്പും ആര്യ നൽകുന്നു. എലീനയുടെ വിവാഹത്തിന് ബിഗ് ബോസിലെ മറ്റ് താരങ്ങളൊക്കെ ഉണ്ട്. ഫുക്രു, വീണ, ആര്യ എന്നിവരെ മാത്രം കാണുന്നില്ലല്ലോ.

മുൻപ് ഏറ്റവും കൂടുതൽ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവർക്ക് പ്രധാന്യമുള്ളവരും മാറി കൊണ്ടിരിക്കുകം. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്ന് കൂടി ആര്യ സൂചിപ്പിക്കുന്നു.

അതേസമയം ഏഴു വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് എലീനയും രോഹിതും വിവാഹിതരായത്. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബംഗളൂരുവിൽ വെച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വ്യത്യസ്ത മതത്തിൽ ഉള്ളവരായതിനാൽ ഇരുകുടുംബങ്ങളും എതിർത്തു. എങ്കിലും സമ്മതിക്കുന്നതു വരെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവർ വിവാഹിതരായിരിക്കുന്നത്.

Also Read
ഉണ്ണികണ്ണനായി മനം മയക്കി എട്ട് മാസം പ്രായമായ ഇഷികകുട്ടി ; ചിത്രങ്ങൾ വൈറൽ

Advertisement