കുട്ടി നിക്കറിട്ട് കിടിലൻ ലുക്കിൽ മീരാ നന്ദൻ, പുതിയ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

267

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽജോസ് ഒരുക്കിയ മുല്ല എന്ന സൂപ്പർസിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മീര നന്ദൻ. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അതിൽ നിന്നും പ്രേക്ഷകരുടെ ഇഷ്ടം മീര നന്ദൻ പിടിച്ചു പറ്റിയിരുന്നു.

മിനിസ്‌ക്രീൻ അവതാരകയായി കടന്നു വന്ന മീര സിനിമയിലേക്കെത്തുക ആയിരുന്നു. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തിയിട്ടാണ് പിന്നീട് അതെ ഷോയിൽ രഞ്ജിനി ഹരിദാസിന് ഒപ്പം അവതാരകയായി മീരാനന്ദൻ മാറിയത്.

Advertisements

Also Read
വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല: എലീന പടിക്കലിന്റെ കല്യാണത്തിന് പോകാത്തതിനെ പറ്റി ആര്യ

മുല്ലയ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു മീരാ നന്ദൻ. മികച്ച അഭിനേത്രി എന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര.

ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആർജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായിൽ ആണ് മീര ആർജെ ആയി ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകൾ അടക്കം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.

ഷോർട്‌സ് ധരിച്ചിട്ടുള്ള പുതിയ ചിത്രങ്ങൾ ആണ് മീരാനന്ദൻ ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഹസീൽ എം ജലാലാണ് മീരയുടെ ഈ പുതിയ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഉണ്ണി പിഎസ് ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

Also Read
‘ഹോം’ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ ; 80 ശതമാനത്തോളം ചിത്രീകരണം വീട്ടിൽ തന്നെ! രസകരമായ വീഡിയോ കാണാം

അതേ സമയം 2017ൽ റിലീസായ ഗോൾഡ് കോയിൻസ് എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ മോഹൻലാലിനൊപ്പം അമൃത ടിവിയിലെ ലാൽസലാം എന്ന പരിപാടിയും മീരാനന്ദൻ അവതാരകയായി തിളങ്ങിയിട്ടുണ്ട്.

Advertisement