ആ ഹജ്ജ് യാത്രയാണ് താരത്തിന്റെ ജീവിതം മാറ്റി മറിച്ചത്, അനസ് സയിദുമായുള്ള വിവാഹ ശേഷം പഴയ ചിത്രങ്ങളെല്ലാം ഒഴിവാക്കി ഹിജാബ് ധരിച്ച് തുടങ്ങി ; മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് സനാ ഖാൻ

75

ഏവർക്കും സുപരിചിതയാണ് സനാഖാൻ എന്ന നടി. മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ ആണ് താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ബിഗ് ബോസിൻറെ ഹിന്ദി പതിപ്പിൽ വലിയ ആരാധകരുള്ള താരമായിരുന്നു സന. സൂപ്പർ ഹിറ്റ് വെബ്‌സീരീസ് ആയ സ്‌പെഷ്യൽ ഒപ്‌സിലും താരം അഭിനയിച്ചിട്ടുണ്ട്.

ALSO READ

Advertisements

താൻ ഒരു ഫെമിനിസ്റ്റ് ആണ്! ആണുങ്ങളെക്കാൾ തനിക്കിഷ്ടം പെണ്ണുങ്ങളുടെ അടുത്ത് ഇരിക്കാനാണ് ; വൈറലായി ഫഹദിന്റെ അന്നത്തെ വാക്കുകൾ

കുറച്ചു വർഷങ്ങൾക്കു മുൻപ് താരം ഒരു ഹജ്ജ് യാത്ര നടത്തിയിരുന്നു. താരത്തിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ആണത്. അനസ് സയിദ് എന്ന വ്യക്തിയെ താരം ആദ്യം പരിചയപ്പെടുന്നത് ഇങ്ങനെയാണ്. ഒരു ബിസിനസ് കാരനായിരുന്നു ഇദ്ദേഹം. മതപരമായ കാര്യങ്ങളിൽ വല്ലാതെ വിവരം ഉണ്ടായിരുന്നു ഇയാൾക്ക്. ചില സംശയങ്ങൾ ചോദിക്കാൻ വേണ്ടിയാണ് സന അനസുമായി ബന്ധംസ്ഥാപിച്ചത്. പിന്നീട് സൗഹൃദം ശക്തമായി.

അങ്ങനെയാണ് താരം തൻറെ കരിയർ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. തൻറെ പഴയ ചിത്രങ്ങളെല്ലാം താരം പിന്നീട് ഒഴിവാക്കി. ഹിജാബ് ധരിച്ച് തുടങ്ങി. ഈ കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്.

ALSO READ

തന്നെ വേണ്ട എന്നു പറഞ്ഞ പ്രസവിച്ച സ്ത്രീയുടെ മുന്നിൽ ഞാനാണ് അവളുടെ അമ്മയെന്ന് പറഞ്ഞ എന്റെ അമ്മപെണ്ണ്! ശ്രദ്ധ നേടി ട്രാൻസ്‌ജെന്റർ ഹരിണി ചന്ദനയുടെ പോസ്റ്റ്

ഒരു ഹലാൽ കല്യാണം ആയിരുന്നു എന്ന് പറയാം. ഇപ്പോൾ ഹലാൽ ഹണിമൂൺ ആഘോഷിക്കുകയാണ് താരം. മാലിദ്വീപിൽ ആണ് ഇപ്പോൾ ഇരുവരും ഉള്ളത്. ചിത്രങ്ങളിലൊക്കെ ഹിജാബ് ധരിച്ച സനയെ ആണ് നമുക്ക് കാണാൻ സാധിയ്ക്കുന്നത്.

ഏതാണ്ട് രണ്ടു ലക്ഷം രൂപ വാടകയുള്ള സ്ഥലത്താണ് ഇവർ താമസിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകൾ ഇവർക്ക് ആശംസ അറിയിച്ച കൊണ്ടു രംഗത്തുണ്ട്. എന്തായാലും ചിത്രങ്ങളെല്ലാം വൈറലാണ്.

 

 

 

Advertisement