ഓഡിയോ ക്ലിപ്പ് പ്രചരിച്ചപ്പോൾ തളർന്നില്ല; കേരളത്തിൽ ഹോട്ടൽ മുറിയിലെ ദൃശ്യങ്ങൾ പ്രചരിച്ചപ്പോഴാണ് ഞെട്ടിയത്; യഥാർഥത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി അൻഷിത

6286

സൂപ്പർഹിറ്റ് സീരിയലുകൾ നിരന്തരം മലയാളി കുടുംബ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചാനലായ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ ഇഷ്ട സീരിയൽ ആണ് കൂടെവിടെ. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാനും ശ്രദ്ധ പിടിച്ചു പറ്റാനും ഈ പരമ്പരക്ക് കഴിഞ്ഞിരുന്നു. സീരിയലിലെ താരങ്ങളുടെ അഭിനയ മികവ് തന്നെയാണ് ഇതിനു കാരണം.

ഇതിലെ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് നടി അൻഷിത ആണ്. ആദ്യ സീരിയൽ ആയ കൂടെവിടെയിലൂടെ തന്നെ അൻഷിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.അടുത്തിടെ അൻഷിത ചില വിവാദങ്ങളിൽ പെട്ടിരുന്നു. ചെല്ലമ്മ എന്ന താരം അഭിനയിക്കുന്ന തമിഴ് സീരിയലിലെ നായകനുമായി അൻഷിതയ്ക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആ സീരിയലിലെ നായകന്റെ ഭാര്യ ദിവ്യ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന അൻഷിത ഏറെ വിമർശനങ്ങളും കേട്ടിരുന്നു. ദിവ്യയോട് അൻഷിത മോശമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തെത്തിയിരുന്നു.

Advertisements

തമിഴ് പരമ്പരയിൽ അൻഷിതയുടെ കോ ആക്ടർ ആയ അർണവും അൻഷിതയും തമ്മിൽ അവിഹിത ബന്ധമാണ് എന്നായിരുന്നു ദിവ്യ പറഞ്ഞത്. അൻഷിതയ്ക്കും അർണവിനും വിവാഹിതരാകാൻ വേണ്ടി ഗർഭിണിയായ തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അൻഷിത.

താരം പറയുന്നത് മൂന്നുപേരുടെ ഇടയിൽ നടന്ന വിഷയം ആ മൂന്നുപേർക്കും അറിയാം എന്നാണ്. സിംപതിക്ക് വേണ്ടി പലരും വന്നിട്ട് പലതും പറയും എന്നെ അത് ചെയ്തു ഇത് ചെയ്തു എന്ന്. വോയിസ് റെക്കോർഡ് ഉണ്ട് എന്നൊക്കെ.

ഞാൻ ആ വോയിസ് റെക്കോർഡിന്റെ കഥ പറയാം. ആ വോയിസ് റെക്കോർഡ് കേട്ടാൽ മിനിമം കോമൺ സെന്‌സുള്ള ഒരാൾക്ക് മനസിലാകും അത് എഡിറ്റഡ് ആണ് എന്ന്. കട്ട് ചെയ്തു എഡിറ്റ് ചെയ്തതാണ്. ഏതോ ഒരു യൂ ട്യൂബർ പറയുന്നുണ്ട് അത് എഡിറ്റഡ് ആണെന്ന് – അൻഷിത പറയുന്നു.

ALSO READ- ചിരിച്ചതിന് പൃഥ്വിരാജ് ദേഷ്യപ്പെട്ടു; നായികയായി അഭിനയിക്കണമെങ്കിൽ വണ്ണം കുറയ്ക്കണമെന്ന് ജയസൂര്യയും പറഞ്ഞു; കരഞ്ഞുപോയ നിമിഷങ്ങൾ വെളിപ്പെടുത്തി അനന്യ

കൂടാതെ, ആരും അതിന്റെ ഫുൾ സംഭവം ചോദിച്ചില്ലെന്നാണ് അൻിത ചോദിക്കുന്നത്. ഇന്ന് ഞാൻ നല്ലതാണോ എന്ന് എന്നോട് ചോദിക്കണം. കാരണം ഞാൻ നല്ലതാണോ എന്ന് എനിക്ക് അറിയൂ. അതുപോലെയാണ് ഓരോ വ്യക്തിയുടെയും കാര്യം അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അവർക്കേ അറിയൂ. പുറത്തുനിന്നും ഒരാൾക്ക് പലതും പറയാം. ഞാൻ ആ സമയം എന്റെ ചെന്നൈയിലെ റൂമിൽ ഒറ്റയ്ക്കാണ്. എനിക്ക് ചുറ്റും ഇങ്ങനെ വന്നു ബോംബ് പൊട്ടിക്കൊണ്ടിരിക്കുകയാണ്. എന്റെ കൈയ്യിൽ ആകെയുള്ളത് മൊബൈലാണെന്നും അൻഷിത പറയുന്നു.

പലരും തനിക്ക് എന്താണ് നടക്കുന്നത് എന്ന് ചോദിച്ചു പലരും മെസേജുകൾ അയച്ചു. എന്നെ അറിയുന്നവർ എന്നോട് ഒന്നും ചോദിച്ചില്ല. ആളുകൾ നോക്കുമ്പോൾ ഒരു പെണ്ണ് വന്നിരുന്നു കരയുന്നു. തമിഴ് നാട്ടിൽ നടന്ന ഒരു സംഭവം ആണ് അത്. എന്നാൽ കേരള്തതിലും അത് പ്രചരിച്ചു. അവിടെ ഓഡിയോ മാത്രം പോയുള്ളൂ എങ്കിൽ ഇവിടെ കേരളത്തിൽ അത് എത്തിയത് ഹോട്ടൽ ദൃശ്യം പുറത്ത് എന്ന് പറഞ്ഞാണ്. ഞാൻ ഞെട്ടിപ്പോയത് അവിടെയാണെന്നു അൻഷിത പറയുന്നു.

ALSO READ-അന്നാണ് ഇച്ചാക്ക പൊട്ടിക്കരഞ്ഞ് കണ്ടത്; ജീവിതത്തിൽ ഒന്നും നേടാനാകാത്ത തനിക്ക് എല്ലാം സമ്മാനിച്ചത് എന്റെ ജ്യേഷ്ഠൻ; മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടി

അക്കാര്യം കേട്ടപ്പോൾ മെന്റലി കുറച്ചു ഡൌൺ ആയി എങ്കിലും സ്‌ട്രോങ്ങ് ആയി നിന്നു. കാരണം തന്നെ ആരുടേയും മുൻപിൽ വിട്ടുകൊടുക്കില്ല. തന്നെ സ്‌നേഹിക്കുന്ന ആളുകൾ ഉണ്ടായിരുന്നു. ഈ ഹെഡ് ലൈൻസ് ആണ് സഹിക്കാൻ വയ്യാത്തത്. അൻഷിത എന്ന് സേർച്ച് ചെയ്താൽ ഇപ്പോഴും അതാണ് വരുന്നതെന്നും അൻഷിത പറയുന്നു.

മറ്റുള്ളവരുടെ ജീവിതത്തെ വിറ്റ് കാശാക്കിയാൽ ഒരിക്കലും അത് ദഹിക്കില്ല. മലയാളികൾക്കിടയിൽ ചിലർ ഉണ്ട് മറ്റുളവരുടെ കുറ്റം കണ്ടെത്തുന്നവരായവർ ഉണ്ടാക്കിയതാണ് അതെന്ന് അൻഷിത വിശദീകരിക്കുന്നു.

Advertisement