ദാ വരുന്ന് റൊമാന്‍സ്, പ്രേമിക്കുന്നുണ്ടേല്‍ ഇങ്ങനെ വേണം പ്രേമിക്കാന്‍, വൈറലായി സുരേശന്റെയും സുമലതയുടെയും വീഡിയോ

131

ന്നാ താന്‍ കേസുകൊട് എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കഥാപാത്രങ്ങളായിരുന്നു സുരേഷും സുമലതയും. നടന്‍ രാജേഷ് മാധവനും നടി ചിത്രാനായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisements

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സുരേഷനും സുമലതയ്ക്കും ആരാധകര്‍ ഏറിയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം ഒരുങ്ങുകയാണ്.

Also Read: സ്റ്റേജില്‍ തന്നെ മരിച്ചുവീഴണമെന്നാണ് ആഗ്രഹം, സിനിമകളില്‍ അവസരം കുറയുന്നതോടെ ഇപ്പോള്‍ സ്‌റ്റേജ് ഷോകളും കുറഞ്ഞുവെന്ന് ഗിന്നസ് പക്രു

സുരേഷന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയ കഥ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായി നേരത്തെ ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവന്നിരുന്നു.

ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സുരേഷന്റെ പ്രണയ നോട്ടങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുമലതയെ സംവിധായകന്‍ പഠിപ്പിക്കുകയും പിന്നാലെ സുമലത അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Also Read: ഹോസ്റ്റലിൽ വെച്ച് ഹോമോ സെ ക്ഷ്വ ൽ ആയിരുന്നു അവൻ; ലൈം ഗി ക തൊഴിലാളികളെ സമീപിക്കും; ട്രാൻസ്‌വുമണിനെ വിവാഹം ചെയ്തു; അർണവിനെ കുറിച്ച് ദിവ്യ

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹൃദയ ഹാരിയായ പ്രണയ കഥ എന്ന ചിത്രം മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയോടെയാണ് ഒരുങ്ങുന്നത്.

Advertisement