Home Entertainment Celebrities

അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസം ഞാൻ ഷൂട്ടിന് പോവാൻ ആഗ്രഹിച്ചു; എന്നാൽ ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ജാൻവി കപൂർ

226

നടി ശ്രീദേവിയുടെ മകളായി സിനിമയിലേക്ക് എത്തിയ നടിയാണ് ജാൻവി കപൂർ. 2018 ലെ ധടക് എന്ന ചിത്രത്തിലീടെയാണ് ജാൻവി ബോളിവുഡിലെ മായിക ലോകത്തിലേക്ക് എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ ജാൻവിക്ക് കഴിഞ്ഞു. മലയാളത്തിൽ അന്ന ബെൻ ചെയ്ത് അനശ്വരമാക്കി ഹെലൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കായ മിലി എന്ന സിനിമയിൽ നായികയായി എത്തിയത് ജാൻവി കപൂർ ആയിരുന്നു.

ഇപ്പോഴിതാ ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിൽ ജാൻവി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അമ്മ മരിച്ച്, അമ്മയുടെ സംസ്‌കാരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് പോകാനായി ഞാൻ ശ്രമിച്ചിരുന്നു എന്നാണ് ജാൻവി പറഞ്ഞത്. അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല എന്നും ജാൻവി പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
എന്റെ ശരീരത്തിൽ അവർ അഞ്ച് പേരും തൊടില്ലെന്ന് സംവിധായകൻ ഉറപ്പ് തന്നിരുന്നു; ആദ്യ സിനിമയായ ബോയ്‌സിലെ അഭിനയത്തെ കുറിച്ച് ഭുവനേശ്വരി

അമ്മ മരിച്ചു എന്നത് ഉൾകൊള്ളാൻ ഞാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ എന്റെ ചിന്തകളെ വഴിതിരിച്ച് വിടുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. അമ്മ ഇല്ലാതെ ആയ നിമിഷം മുതലുള്ള കാര്യങ്ങൾ എനിക്ക് മനസ്സിലാകുമായിരുന്നില്ല. എനിക്കത് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അതിനുളള സമയവും ഇല്ലായിരുന്നു. എനിക്ക് എന്റെ മനസ്സിനെ താളം തെറ്റാതെ പിടിച്ച് നിർത്തണമായിരുന്നു. അതിനാൽ ഞാൻ ഷൂട്ടിങ്ങിന് പോകാൻ തീരുമാനിച്ചു. പക്ഷെ ഷൂട്ട് നിർത്തിവെച്ചിരുന്നു. നാമെല്ലാവരും കടന്നുപോകുന്ന നിഷേധത്തിന്റെ ഒരു ഘട്ടമുണ്ട്. ആ അവസ്ഥയിലായിരുന്നു ഞാനും.

അമ്മയുടെ മരണസമയത്ത് എനിക്ക് ധടക് ഇല്ലായിരുന്നുവെങ്കിൽ അഭിനയിക്കാനോ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനോ അവസരം ഇല്ലായിരുന്നുവെങ്കിൽ എന്നെ മുന്നോട്ട് കൊണ്ടുപോകാൻ ജീവിതത്തിൽ ഒരു ലക്ഷ്യവും ഉണ്ടാകുമായിരുന്നില്ലെന്നും ജാൻവി കപൂർ കൂട്ടിച്ചേർത്തു. 2018 ലാണ് ശ്രീദേവി ദുബായിൽ വെച്ച് മരണപ്പെടുന്നത്. യാതൊരുവിധ അസുഖങ്ങളോ മറ്റും ശ്രീദേവിക്ക് ഉണ്ടായിരുന്നില്ല. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവി ദുബായിലെത്തിയത്. അവിടെ ഹോട്ടലിലെ ബാത്ടബ്ബിൽ മരിക്കുകയായിരുന്നു.

Also Read
എന്റെ ശരീരത്തെ കുറിച്ച് കളിയാക്കിയവരുണ്ട്, ചാൻസിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണമോ എന്ന് ചോദിച്ചാണ് സന്ദേശങ്ങൾ വരുന്നത്; അനശ്വരയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

മകളുടെ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കവെയാണ് ശ്രീദേവിയെ മരണം കവർന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതിനാൽ ശ്രീദേവിക്ക് കാണാൻ കഴിഞ്ഞില്ല. ശ്രീദേവിയുടെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് വരെ ആ സമയത്ത് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

Advertisement