എന്റെ ശരീരത്തെ കുറിച്ച് കളിയാക്കിയവരുണ്ട്, ചാൻസിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യണമോ എന്ന് ചോദിച്ചാണ് സന്ദേശങ്ങൾ വരുന്നത്; അനശ്വരയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

115

ഉദ്ദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന ഷോർട് ഫിലിമിലൂടെയാണ് അനശ്വര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ നായികയായി. സൂപ്പർ ശരണ്യയാണ് താരത്തിന്റേതായി മലയാളത്തിൽ അവസാനമിറങ്ങിയ പടം.

ഇപ്പോഴിതാ സൂപ്പർശരണ്യയിലെ താരങ്ങളായ മമിത ബൈജുവും, അനശ്വരയും വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. ചാൻസ് കിട്ടാൻ വേണ്ടിയാണോ മകൾ ഇങ്ങനെ വസ്ത്രധാരണം നടത്തുന്നതെന്ന് തന്റെ അമ്മയോട് പലരും മെസേജ് അയച്ച് ചോദിക്കാറുണ്ടെന്ന് പറയുകയാണ് അനശ്വര രാജൻ. ലവ് സ്റ്റോറി വായിക്കാനും, കാണാനുമെല്ലാം എനിക്കിഷ്്ടമാണെന്ന് പറഞ്ഞതാരം, കഥാപാത്രത്തിന്റെ പ്രാധാന്യം തന്നെയാണ് താൻ നോക്കാറുള്ളതെന്നും ഉറപ്പ് വരുത്തി.

Advertisements

Also Read
നമ്മൾ മരിച്ച് കഴിഞ്ഞ് അടുത്ത നിമിഷം മുതൽ ലോകം മൂവ് ഓൺ ചെയ്യുമെന്ന് പറഞ്ഞത് ഹനീഫിക്കയാണ്; ഞങ്ങളെ അദ്ദേഹം നോക്കിയത് സ്വന്തം വീട്ടിലെ കുട്ടികളെ പോലെ, ഭാവന മനസ്സ് തുറക്കുന്നു

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രണയവിലാസത്തിലെ കഥാപാത്രം ഞാൻ ഇന്നേവരെ ചെയ്തിട്ടില്ലാത്ത ഒന്നാണ്. ഷൂട്ട് കഴിഞ്ഞിട്ടും കഥാപാത്രവും പ്രണയവിലാസത്തിന്റെ കഥയും മനസിൽ നിന്നും പോകുന്നില്ലായിരുന്നു. അഭിനിയിക്കാൻ ആഗ്രഹമുള്ളത് മണിരത്‌നം സാറിന്റെയോ പാ രഞ്ജിത്ത് സാറിന്റെയോ സിനിമകളിലാണ്. ‘സെൻസിബിളായിട്ടുള്ള ഡീപ്പ് ലവ്വറാണ് ഞാൻ. അടുത്തിടെ വൈറലായ ഫോട്ടോഷൂട്ട് എന്നെ തേടി വന്നതാണ്. ഐശ്വര്യയാണ് ഫോട്ടോഗ്രാഫർ. ബീച്ചിൽ ഷൂട്ട് ചെയ്യാനായിരുന്നില്ല ഞങ്ങളുടെ തീരുമാനം.

പഴയ കെട്ടിടങ്ങൾക്ക് ഇടയിലായിരുന്നു ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറിയതാണ്. വിമർശനങ്ങൾ കേൾക്കുന്നത് പുത്തരിയല്ല. അത് എന്റെ കുടുംബത്തെ ചിലപ്പോൾ ബാധിക്കാറുമുണ്ട്. ചാൻസിനു വേണ്ടി ഇതുപോലെ ചെയ്യണോ എന്നാണ് അമ്മക്ക ചിലർ മെസേജ് അയക്കാറുള്ളത്. എനിക്ക് തടി എല്ല എന്ന് പറഞ്ഞു കളിയാക്കിയവരുണ്ട്. ഈ അടുത്ത് വന്ന ശീമാട്ടിയുടെ പരസ്യം വളരെ എക്‌സൈറ്റോട് കൂടി ചെയ്തതാണെന്നും താരം കൂട്ടിച്ചേർത്തു.

Also Read
ശ്രീലക്ഷ്മി വേണ്ട നായികയായി സുകന്യ മതിയെന്ന് വാശിപിടിച്ച് മമ്മൂട്ടി;നടി പിണങ്ങി പോയതോടെ ശ്രീലക്ഷ്മി തിരിച്ചെത്തി; ആശ്വസിച്ച് ലോഹിയും; കഥ പറഞ്ഞ് ലാല്‍ജോസ്

സാജിദ് യഹിയ സംവിധാനം ചെയ്ത ശീമാട്ടിയുടെ പരസ്യത്തിൽ അനശ്വരയും, മമിതയുമാണ് അഭിനയിച്ചത്. സൂപ്പർശരണ്യ ടീം ഒന്നിക്കുന്ന പ്രണയവിലാസം ഫെബ്രുവരി ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്

Advertisement