നമ്മൾ മരിച്ച് കഴിഞ്ഞ് അടുത്ത നിമിഷം മുതൽ ലോകം മൂവ് ഓൺ ചെയ്യുമെന്ന് പറഞ്ഞത് ഹനീഫിക്കയാണ്; ഞങ്ങളെ അദ്ദേഹം നോക്കിയത് സ്വന്തം വീട്ടിലെ കുട്ടികളെ പോലെ, ഭാവന മനസ്സ് തുറക്കുന്നു

864

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് കൊച്ചിൻ ഹനീഫ. ക്യാരക്ടർ റോളുകളിലൂടെയും, കോമഡി റോളുകളിലൂടെയും നടൻ മലയാളി ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്നു. മലയാളത്തിന് പുറമേ തമിഴിലും അദ്ദേഹം തന്റെ അഭിനയ പ്രാവീണ്യം തെളിയിച്ചു. സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളുമായും നല്ല സൗഹൃദം കാത്ത് സൂക്ഷിച്ച നടൻ കൂടിയായിരുന്നു അദ്ദേഹം.

2010 ലാണ് കൊച്ചിൻ ഹനീഫ മരിക്കുന്നത്. ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ കൊച്ചിൻ ഹനീഫയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി ഭാവന. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഹനീഫിക്ക ഞങ്ങൾക്കെല്ലാവർക്കും അത്ര പ്രിയപ്പെട്ട ഒരു വ്യക്തിയാണ്. ഇക്ക എപ്പോഴും ഓരോ കാര്യങ്ങൾ പറയും. ഞങ്ങൾ ദീപാവലി സിനിമ ചെയ്യുന്ന സമയത്ത് ഇക്ക പറഞ്ഞൊരു കാര്യം എനിക്ക് ഓർമ്മയുണ്ട്.

Advertisements

Also Read
ശ്രീലക്ഷ്മി വേണ്ട നായികയായി സുകന്യ മതിയെന്ന് വാശിപിടിച്ച് മമ്മൂട്ടി;നടി പിണങ്ങി പോയതോടെ ശ്രീലക്ഷ്മി തിരിച്ചെത്തി; ആശ്വസിച്ച് ലോഹിയും; കഥ പറഞ്ഞ് ലാല്‍ജോസ്

നമ്മൾ വിചാരിക്കും നമ്മൾ ഭയങ്കര സംഭവമാണെന്ന്. പക്ഷെ നമ്മൾ മരിച്ച് കഴിഞ്ഞാൽ അടുത്ത നിമിഷം ലോകം മൂവ് ഓൺ ചെയ്ത് തുടങ്ങും. ഇക്കയുടെ കഥകൾ കേൾക്കാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. വളരെ ഫൺ ആയിരുന്നു അദ്ദേഹം. സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ് അദ്ദേഹം ഞങ്ങളെ നോക്കിയിരുന്നത്. സിനിമയിലെ തുടക്കകാലത്ത് എന്നെ ഹനീഫക്ക ഒരുപാട് സഹായിച്ചിട്ടുണ്ട്.

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച വരാൻ ഒരുങ്ങിയിരിക്കുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് താരം തിരിച്ച് വരവിന് ഒരുങ്ങുന്നത്. സിനിമയിൽ നായകനായി എത്തുന്നത് ഷറഫുദ്ദീനാണ്. ആദിൽ മൈമൂനാദാണ് ചിത്രത്തിന്റെ സംവിധായകൻ. ഫെബ്രുവരി 17 നാണ് ചിത്രം റിലീസ് ചെയ്യുക.

Also Read
മലയാള താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് സുരേഷ് കുമാര്‍! എന്നാല്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പ്രതിഫലം കോടികള്‍; നടിയുടെ ആസ്തി കേട്ടാല്‍ അമ്പരക്കും

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. മലയാളത്തിൽ നിന്ന് ഇടവേള എടുത്ത താരം കന്നഡ സിനിമകളിൽ സജീവമായിരുന്നു. താരത്തിന്റേതായി ഒരു തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement