മലയാള താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് സുരേഷ് കുമാര്‍! എന്നാല്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പ്രതിഫലം കോടികള്‍; നടിയുടെ ആസ്തി കേട്ടാല്‍ അമ്പരക്കും

161

മലയാളികളുടെ പ്രയപ്പെട്ടി മുന്‍ നായികാനടി മേനകയുടെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് തെന്നിന്ത്യന്‍ യുവ നടി കീര്‍ത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറി പിന്നീട് തെന്നിന്ത്യല്‍ സിനിമയിലെ സുപ്പര്‍ നായികയായി ദേശീയ പുരസ്‌കാരം വരെ നേടി തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്.

ദേശം, ഭാഷ വ്യത്യാസമില്ലാതെ ആരാധകരുള്ള കീര്‍ത്തി മലയാളത്തിലൂടെ ആണ് വെള്ളിത്തിരില്‍ എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ സജീവമാവുക ആയിരുന്നു. മലയാള സിനിമയിലൂടെ അരങ്ങേറിയ ശേഷം തമിഴിലും തെലുങ്കിലും സൂപ്പര്‍ താരമായി കീര്‍ത്തി സുരേഷ് മാറുകയായിരുന്നു.

Advertisements

മലയാള സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മുന്‍കാല നായക നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഗീതാഞ്ജലി എന്ന സിനിമയില്‍ കൂടിയാണ് നായികയായി വെള്ളിത്തിരയില്‍ എത്തിയത്. ദിലീപിന്റെ വളര്‍ത്തുമകളായി കുബേരന്‍ സിനിമയില്‍ ബാലതാരമായി എത്തിയ കീര്‍ത്തി പിന്നീട് ദിലീപിന്റെ നായികയായും അഭിനയിച്ചതും ശ്രദ്ധേയമായിരുന്നു.

ALSO READ-ഇത്തവണ അമ്മയും അമ്മായിഅമ്മയും അല്ല, കൊച്ചുകുട്ടിയായി പാട്ടിപാടി രേഖ രതീഷ്! അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് പ്രേക്ഷക പ്രശംസ

തമിഴില്‍ ‘റെമോ’ എന്ന ചിത്രത്തോടെയാണ് കീര്‍ത്തി സൂപ്പര്‍നായിക പദവിയിലേക്കെത്തിയത്. വിജയ്, വിക്രം, സൂര്യ, ധനുഷ്, രജനികാന്ത്, വിശാല്‍ തുടങ്ങി സൗത്ത് ഇന്‍ഡസ്ട്രിയിലെ എല്ലാ സൂപ്പര്‍ സ്റ്റാര്‍സിനൊപ്പവും അഭിനയിച്ചു.

തെലുങ്കില്‍ മഹേഷ് ബാബു, നാനി, അല്ലു അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരുടെ നായികയുമായി. 2018 ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയിരുന്നു.

വിജയ നായികയായി തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമായ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കോടികളാണ് നടി ഒരു സിനിമയ്ക്കായി കൈപ്പറ്റുന്നത്.

ALSO READ-ഗുസ്തിക്കാരന്റെ വേഷത്തിൽ മോഹൻലാൽ! ശിഷ്യനായി പൃഥ്വിരാജ്; മണിയൻപിള്ള രാജുവിന്റെ സിനിമ; അമ്പരന്ന് പ്രേക്ഷകർ

ഇപ്പോള്‍ പുറത്തെത്തിയ 2022 ലെ കണക്കനുസരിച്ച് കീര്‍ത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യണ്‍ ഡോളര്‍ അതവാ മുപ്പത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു സിനിമയ്ക്ക് 2 മുതല്‍ 3 കോടി വരെയാണ് കീര്‍ത്തി വാങ്ങുന്നത്. എന്നാല്‍ നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയില്‍ നാല് കോടിയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

സിനിമ മാത്രമല്ല കീര്‍ത്തിയെ സമ്പന്നയാക്കിയിരിക്കുന്നത് വന്‍കിട കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് കീര്‍ത്തി. റിലയന്‍സ് ട്രെന്‍ഡ്സ്, ഉഷ ഇന്റര്‍നാഷണല്‍, ജോസ് ആലുക്കാസ്, ചന്ദ്രിക തുടങ്ങി നിരവധി ജനപ്രിയ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് കീര്‍ത്തി.

ഇത്തരത്തില്‍ ഒരു പരസ്യത്തിന് 15 മുതല്‍ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്. ഇതുകൂടാതെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉള്‍പ്പെടെ താരത്തിന് രാജ്യത്ത് പലയിടത്തും സ്വത്ത് വകകളുമുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പോഷ് ഏരിയയില്‍ ഒരു അപ്പാര്‍ട്‌മെന്റും കീത്തി സ്വന്തമാക്കിയിരുന്നു.

60 ലക്ഷത്തോളം വില വരുന്ന വോള്‍വോ എസ് 90 കാര്‍ ആണ് താരം ഏറ്റവും ഒടുവിലായി സ്വന്തമാക്കിയ വാഹനം. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എല്‍ഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്സിഡസ് ബെന്‍സ് എഎംജി ജിഎല്‍സി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കീര്‍ത്തി സ്വന്തമാക്കിയിട്ടുണ്ട്.

പുതിയതായി നിരവധി ചിത്രങ്ങളും കീര്‍ത്തിയുടേതായി ഒരുങ്ങുന്നുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ ആസ്തിയില്‍ ഇനിയും വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം, അതേസമയം, കീര്‍ത്തിയുടെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് കുമാര്‍ മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം വാങ്ങിക്കുന്നത് കൂടുതലാണ് എന്ന് അഭിപ്രായപ്പെട്ടയാളാണ്.

സിനിമ മേഖല കടുത്തപ്രതിസന്ധിയിലാണ് എന്നും താരങ്ങള്‍ പ്രതിഫലം കുറക്കണം എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കൂടാതെ യുവ താരങ്ങള്‍ക്ക് എതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. എന്നാല്‍ മകളുടെ പ്രതിഫലക്കണക്കും ആസ്തിയും പുറത്തുവന്നതോടെ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്തത് സുരേഷ് കുമാറിന്റെ വാക്കുകളാണ്.

Advertisement