ശ്രീലക്ഷ്മി വേണ്ട നായികയായി സുകന്യ മതിയെന്ന് വാശിപിടിച്ച് മമ്മൂട്ടി;നടി പിണങ്ങി പോയതോടെ ശ്രീലക്ഷ്മി തിരിച്ചെത്തി; ആശ്വസിച്ച് ലോഹിയും; കഥ പറഞ്ഞ് ലാല്‍ജോസ്

1309

മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച് ലോഹിതദാസ് സംവിധാനത്തില്‍ പുറത്തെത്തിയ സിനിമമായയിരുന്നു ഭൂതക്കണ്ണാടി. ഇന്നും ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. അത്ര മനോഹരമായാണ് മനുഷ്യന്റെ നിസ്സഹയാവസ്ഥയെ ഈ ചിത്രത്തില്‍ വരച്ചിട്ടിരിക്കുന്നത്.

അതേസമയം, ധാരാളം പ്രശംസ നേടിയ ഈ ചിത്രത്തിന് പിന്നില്‍ ഒട്ടേറെ കലു ഷി തമായ സംഭവങ്ങളും നടന്നിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ്
തനിക്ക് അറിയാവുന്ന പിന്നണി കഥകള്‍ ലാല്‍ ജോസ് പറയുന്നത്.

Advertisements

ഭൂതക്കണ്ണാടി ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ശ്രീലക്ഷ്മിയായിരുന്നു. ഈ കഥാപാത്രമായി തിളങ്ങുന്ന പ്രകടനമാണ് ശ്രീലക്ഷ്മി നടത്തിയത്. എന്നാല്‍ ശ്രീലക്ഷ്മി ചിത്രത്തില്‍ നായികയായത് മമ്മൂട്ടിക്ക് ഇഷ്ടമില്ലാതെയാണ് എന്നാണ് ലാല്‍ ജോസ് പറയുന്നത്.

ALSO READ- മലയാള താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് സുരേഷ് കുമാര്‍! എന്നാല്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പ്രതിഫലം കോടികള്‍; നടിയുടെ ആസ്തി കേട്ടാല്‍ അമ്പരക്കും

ലോഹിതദാസ് തിരഞ്ഞെടുത്തെങ്കിലും ആദ്യം ശ്രീലക്ഷ്മിയെ പറഞ്ഞുവിട്ടുവെന്നും പിന്നീട് ആ വേഷത്തിലേക്ക് വന്ന നടി സുകന്യ ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീലക്ഷ്മി വീണ്ടും എത്തിയതെന്നും ലാല്‍ ജോസ് പറയുന്നു.

സിനിമയിലെ പുള്ളുവത്തി സരോജിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി പുതുമുഖങ്ങളുള്‍പ്പെടെ പല നടിമാരേയും അന്ന് നോക്കിയിരുന്നു. അക്കാലത്ത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു സീരിയലില്‍ അഭിനയിച്ച ശ്രീലക്ഷ്മിയെ ഈ റോളിലേക്ക് വിളിച്ചു.

ലോഹിയേട്ടന് അവരെ ഇഷ്ടമായി. എന്നോട് ചോദിച്ചപ്പോള്‍ 100 ശതമാനം ഇവര്‍ കറക്ടായിരിക്കുമെന്നാണ് തോന്നുന്നതെന്ന് ഞാന്‍ പറഞ്ഞെങ്കിലും വേണുവേട്ടനും മമ്മൂക്കയും അവര്‍ ആ ക്യാരക്ടറിന് പറ്റില്ല എന്നു പറഞ്ഞു.

ALSO READ-ഇത്തവണ അമ്മയും അമ്മായിഅമ്മയും അല്ല, കൊച്ചുകുട്ടിയായി പാട്ടുപാടി രേഖ രതീഷ്! അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് പ്രേക്ഷക പ്രശംസ

ചിത്രത്തിന്റെ പ്രൊഡ്യൂസറായ കിരീടം ഉണ്ണിയുടെ ബന്ധു കൂടിയാണ് ഈ കുട്ടി. ഇതോടെ അവരെ വിഷമിപ്പിക്കാത്ത രീതിയില്‍ ഒന്ന് പറഞ്ഞുവിടാന്‍ ലോഹിയേട്ടന്‍ ഉണ്ണിയേട്ടനോട് പറഞ്ഞു. ഇതില്‍ 14 വയസുള്ള കുട്ടിയുടെ അമ്മയാവണം, അതുകഴിഞ്ഞാല്‍ മെച്വേഡായ കഥാപാത്രങ്ങള്‍ മാത്രമെ കിട്ടുകയുള്ളൂ, അതുകൊണ്ട് നീ ഇത് ചെയ്യണ്ട എന്നൊക്കെ പറഞ്ഞ് ഉണ്ണിയേട്ടന്‍ അവരെ പറഞ്ഞുവിട്ടു.

പക്ഷെ, ഈ തീരുമാനത്തില്‍ തനിക്ക് നല്ല അമര്‍ഷമുണ്ടായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്. കാരണം നാട്ടില്‍ പുള്ളുവന്‍ പാട്ട് പാടുന്നവരുടെ ഛായയും പ്രകൃതവുമൊക്കെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നു. അതിന് ശേഷം സുകന്യയാണ് പുള്ളുവത്തി സരോജിനിയായി അഭിനയിക്കാന്‍ വന്നത്. സുകന്യ നല്ല നടിയാണ്. പക്ഷേ അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ശരിക്കും ഒരു സിനിമാ നടി ചെയ്യുന്നത് പോലെ തന്നെയായിരുന്നു.

പിന്നീട് ഷൂട്ടിങിന് രണ്ടാം ദീവസം അവര്‍ ഈ കഥാപാത്രത്തെ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. അതിന് പിന്നിലുള്ള ശരിക്കുള്ള കാരണമെന്താണെന്ന് ഇന്നും അറിയില്ല. ഇതൊരു മോശം കഥാപാത്രമാണെന്നോ എന്തെക്കെയോ എക്സ്പോസ് ചെയ്യുന്നുണ്ടെന്നോ ഒക്കെയുള്ള കാരണം പറഞ്ഞിട്ടാണ് സുകന്യ പിന്മാറിയത്.

ഇതോടെ എന്ത് ചെയ്യുമെന്ന് വിചാരിച്ചിരുന്നപ്പോള്‍ ആദ്യം വന്ന ആ കുട്ടി കറക്ടായിരിക്കില്ലേയെന്ന് ലോഹിയേട്ടനോട് ചോദിച്ചു. പുള്ളുവത്തിയായി അവരെ ഒരുക്കി നോക്കാം, ശരിയായില്ലെങ്കില്‍ വേറെ ആളെ നോക്കാമെന്ന് പറയുകയായിരുന്നു.

വീണ്ടും അവരെ വീണ്ടും വിളിച്ചു. പുള്ളുവ സ്ത്രീയായി അവരെ മേക്കപ്പ് ചെയ്ത് പുള്ളുവക്കുടവും കയ്യില്‍ കൊടുത്ത് ലൊക്കേഷനില്‍ കൊണ്ടുവന്നപ്പോള്‍ മമ്മൂക്കയും വേണുവേട്ടനും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുപ്പെട്ടെന്നും അങ്ങനെ അവര്‍ വീണ്ടും ആ സിനിമയുടെ ഭാഗമായെന്നും ലാല്‍ ജോസ് പറയുന്നു.

Advertisement