ഇത്തവണ അമ്മയും അമ്മായിഅമ്മയും അല്ല, കൊച്ചുകുട്ടിയായി പാട്ടുപാടി രേഖ രതീഷ്! അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് പ്രേക്ഷക പ്രശംസ

176

അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിക്കാറും ഉണ്ട് രേഖ രതീഷ്. നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പുകോളങ്ങളില്‍ പ്രധാനമായും നിറഞ്ഞുനിന്നിരുന്നത്.

ആയിരത്തില്‍ ഒരുവള്‍, പരസ്പരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സീരിയയില്‍ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല.

Advertisements

ബിഗ് സ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും മിനിസ്‌ക്രീനില്‍ സജീവമാണ് നടി. ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലെ അമ്മ വേഷം ശ്രദ്ധ നേടിയതോടെയാണ് രേഖ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതം എന്നും വിവാദത്തില്‍ അകപ്പെട്ടിരുന്നു. തന്റെ മകന്‍ അയാനെ കുറിച്ചും ഇനി അഭിമുഖങ്ങള്‍ നല്‍കില്ലെന്ന നിലപാട് എടുത്തതിനെ കുറിച്ചും തുറന്നു പറഞ്ഞും രേഖ രംഗത്തെത്തിയിരുന്നു.

ALSO READ- ഗുസ്തിക്കാരന്റെ വേഷത്തിൽ മോഹൻലാൽ! ശിഷ്യനായി പൃഥ്വിരാജ്; മണിയൻപിള്ള രാജുവിന്റെ സിനിമ; അമ്പരന്ന് പ്രേക്ഷകർ

രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. രേഖ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ നേരിടേണ്ടി വന്നിരുന്നു. വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു. പണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷ നേടാന്‍ നടി കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രേഖ.

പിന്നീട് സീരിയല്‍ ലോകത്തേക്ക് അമ്മ വേഷങ്ങളില്‍ എത്തി എല്ലാവരുടേയും ഹൃദയം കവരാന്‍ രേഖയ്ക്കായി. സോഷ്യല്‍മീഡിയയിലും സജീവമാണ് രേഖ ഇപ്പോള്‍. താര ംപങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലുമാണ്.

ALSO READ- നമ്മള്‍ ആ ജനുസ് അല്ലല്ലോ! ആവേശത്തോടെ ഉറക്കെ ചിരിച്ച് എത്തിയ കലാഭവന്‍ മണി നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിക്കരഞ്ഞു; വിനയന്റെ വാക്ക് കേള്‍ക്കാത്ത മണിക്ക് സംഭവിച്ചതിങ്ങനെ

രേഖ ഒരു കൊച്ചുകുട്ടിയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. കൊച്ചുകുട്ടിയുടെ ഭാവങ്ങളും മനോഹരമായി പകര്‍ത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൊച്ചുകുട്ടിയുടെ ശബ്ദത്തിന് താരം അഭിനയിക്കുന്നത്.

ടോപ് സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ പാട്ട് പാടുന്നതിനു മുമ്പ് വിധികര്‍ത്താക്കളുമായി കുട്ടി സംസാരിക്കുന്നതും, പാടാന്‍ ആരംഭിക്കുമ്പോള്‍ പശ്ചാത്തല സംഗീതം തെറ്റുന്നതോടെ കുട്ടി പറയുന്ന സംഭാഷങ്ങളുമാണ് രേഖ അഭിനയിച്ചിരിക്കുന്നത്.

അതേസമയം, രേഖയുടെ വീഡിയോ ഏറ്റെടുത്ത ആരാധകര്‍ പറയുന്നത് രേഖ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് രേഖയുടെ ‘കുട്ടി’ വീഡിയോ വൈറലായിരിക്കുന്നത്.

Advertisement