സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങൾ മാറി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നെ അതിനുവേണ്ടി ഞാനൊന്നും ചെയ്തില്ല; പക്ഷേ എല്ലാവർക്കും എന്നെ പേടിയായിരുന്നു; ടിജി രവി

120

നാടകങ്ങളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് ടിജി രവി. പീഢന വീരൻ എന്നായിരുന്നു ആദ്യ കാലങ്ങളിൽ താരം അറിയപ്പെട്ടിരുന്നത്. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമാ അഭിനയ രംഗത്തെത്തിയത്ത്. അക്കാലത്ത് പ്രധാനമായും വില്ലൻ വേഷത്തിലാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് തന്നെ. 1970, 80 കാലഘട്ടങ്ങളിൽ ആയിരുന്നു വില്ലൻ വേഷങ്ങളിലൂടെ ടി ജി രവി ശ്രദ്ധേയനായത്. അതുല്യ നടൻ ബാലൻ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി.

അതേസമയം സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത് കൊണ്ട് ആളുകളും താനൊരു വില്ലനാണെന്നാണ് കരുതിയിരുന്നതെന്ന് താരം ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മൂവി വേൾഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ സിനിമാ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പങ്ക് വെച്ചത്. തന്നോടുള്ള പേടിക്കൊണ്ട് ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഓടി പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

Advertisements

Also Read
അന്ന് ഞാൻ വീണത് അവളുടെ പൊക്കിൾ കണ്ടാണ്; എന്ത് ഭംഗിയാണത് അത് കാണാൻ; ഇതിലും നല്ല പ്രശംസ രൺബീറിൽ നിന്ന് വേറെ കിട്ടില്ലെന്ന് ഇല്യാനയോട് പ്രിയങ്ക

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ പോവണമായിരുന്നു. ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോഴായിരുന്നു അത്. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെയാണ് സുഹൃത്ത് വീട്ടിലേക്ക് വിളിച്ചത്. താൻ ചെന്ന് അന്ന് രാത്രി വീട്ടിലെ ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന അവിടുത്തെ ജോലിക്കാരി തന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു. പിന്നെയവർ വാതിൽ തുറന്നിട്ടില്ല.

ജനവാതിലിന്റെ അടുത്ത് നിന്ന് എന്നോട് പറഞ്ഞു, ഇവിടെയാരുമില്ലയെന്നും സർ പുറത്ത് പോയെന്നും. അത് കൂടാതെ മറ്റൊരു അനുഭവവും ഉണ്ടായിട്ടുണ്ട്. എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസാകട്ടെ തിരുവനന്തപുരത്തും. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി .ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു. ഇവര് തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു
പിന്നെ പെട്ടെന്ന് പേടിച്ച് തൊട്ടടുത്ത ഫ്ളോരിൽ തന്നെ ഇറങ്ങിപോയെന്നും

Also Read
ലക്ഷ്മിയുമായി പിരിഞ്ഞു; അമലയുടെ നിഷ്‌കളങ്കതയോട് തോന്നിയ ഇഷ്ടം വിവാഹത്തിലേക്ക്; അമേരിക്കയിൽ വെച്ച് നാഗാർജ്ജുന നടത്തിയ പ്രൊപ്പോസൽ കഥ ഇങ്ങനെ

തനിക്ക് സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങൾ മാറി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഒരു പ്രൊഫഷനെന്ന നിലയിൽ അങ്ങനെ ചിന്തിക്കുന്നതിൽ അർത്ഥമില്ല എന്നതുകൊണ്ട് പ്രത്യേകിച്ച് അതിനുവേണ്ടി ഞാനൊന്നും ചെയ്തില്ലെന്നനും ഇപ്പോൾ ഇടയ്ക്ക് ചില കോമഡിയൊക്കെ കിട്ടാറുണ്ടല്ലോ എന്നാണ് ടിജി രവി പറയുന്നത്.

Advertisement