അന്ന് ഞാൻ വീണത് അവളുടെ പൊക്കിൾ കണ്ടാണ്; എന്ത് ഭംഗിയാണത് അത് കാണാൻ; ഇതിലും നല്ല പ്രശംസ രൺബീറിൽ നിന്ന് വേറെ കിട്ടില്ലെന്ന് ഇല്യാനയോട് പ്രിയങ്ക

979

തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റെതായ ഇരിപ്പിടം സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് താൻ അമ്മയായ വിവരം താരം ആരാധകരുമായി പങ്ക് വെച്ചത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുള്ള താരത്തിന് ഇപ്പോഴും ആരാധകരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല.

ഇപ്പോഴിതാ ബർഫിയിൽ അഭിനയിക്കുന്നതിനിടെ ഇല്യാനയെ കുറിച്ച് രൺബീർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. അമ്മയായ വാർത്തക്ക് ഒപ്പം താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ആകുലതകളും ആരാധകർ പങ്ക് വെക്കുന്നുണ്ട്. 2012 ലാണ് ബർഫി പുറത്തിറങ്ങിയത്. ബർഫി എന്ന സിനിമയിൽ റൺബീറിന്റെ കാമുകിയായി ഇല്യാന അഭിനയിച്ചിരുന്നു.

Advertisements

Also Read
ലക്ഷ്മിയുമായി പിരിഞ്ഞു; അമലയുടെ നിഷ്‌കളങ്കതയോട് തോന്നിയ ഇഷ്ടം വിവാഹത്തിലേക്ക്; അമേരിക്കയിൽ വെച്ച് നാഗാർജ്ജുന നടത്തിയ പ്രൊപ്പോസൽ കഥ ഇങ്ങനെ

ചിത്രത്തിൽ പ്രാധാനപ്പെട്ട മറ്റൊരു വേഷം ചെയ്തത് പിയങ്ക ചോപ്രയായിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിന് മൂവരും ഒരുമിച്ചാണ് എത്തിയിരുന്നത്. പ്രമോഷൻ പരിപാടിക്കിടെയാണ് ഇല്യാനയുടെ ഭംഗിയെക്കുറിച്ച് രൺബീർ സംസാരിച്ചത്. താൻ ഇല്യാനയെ ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് പൊള്ളാച്ചിയിൽ പോയപ്പോൾ അവിടെയുള്ള ടെലിവിഷൻ ചാനലുകളിലായിരുന്നു എന്നാണ് രൺബീർ പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ പൊള്ളാച്ചിയിൽ ഷൂട്ടിന് പോയ സമയത്താണ് ഇല്യാനയെ ആദ്യമായി കാണുന്നത്. അന്ന് റൂം എടുത്ത ഹോട്ടലിലെ ഏത് ചാനൽ തുറന്നാലും ഇവൾ ഡാൻസ് ചെയ്യുന്നത് കാണാം. അന്ന് ഞാവൻ ശ്രദ്ധിച്ചത് ഇവളുടെ പൊക്കിൾ ആയിരുന്നു. അത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിരിന്നിട്ടുണ്ട്.

Also Read
വീട് വിട്ടിറങ്ങി അന്ന് വിക്രം വന്നത് എന്റെ അടുത്തേക്കാണ്; അദ്ദേഹം സിനിമയിൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; അച്ഛനുമായി അദ്ദേഹത്തിന് സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിരുന്നു; റഹ്‌മാൻ

മനോഹരമായ പൊക്കിളാണ് നിനക്ക്- എന്നാണ് രൺബീർ അന്ന് ഇല്യാനയോട് പറഞ്ഞത്. ഇത് കേട്ട് ചിരിച്ച പ്രിയങ്ക ഇത് പോലൊരു പ്രശംസ വേറെ എവിടെ നിന്നും ലഭിക്കില്ലെന്നു ഇല്യാനയോട് പറയുകയും ചെയ്യുന്നുണ്ട്. ബർഫിക്ക് ശേഷം ബോളിവുഡിൽ മേം തേര ഹീറോ, റസ്തം, റെയ്ഡ്, ദ ബിഗ് ബുൾ തുടങ്ങിയ സിനിമകളിൽ ഇല്യാന അഭിനയിച്ചിരുന്നു.

Advertisement