Home Entertainment Celebrities

അന്ന് എനിക്ക് നല്ല പനിയായിരുന്നു, ഷൂട്ടിംഗ് മുടങ്ങേണ്ടെന്ന് കരുത് ഞാനത് ആരോടും പറഞ്ഞില്ല, പിന്നെ ഉണ്ടായത് എല്ലാവരെയും ഭയപ്പെടുത്തി; രാധിക

137

ക്ലാസ്‌മേറ്റ്‌സ് എന്ന ലാൽജോസ് ചിത്രത്തിലെ റസിയയെ പെട്ടെന്നാരും മറക്കാൻ ഇടയില്ല. അന്ന് റസിയ എന്ന ഉമ്മച്ചി കുട്ടിയായി അഭിനയിച്ച് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് രാധിക. സ്വന്തം പേരിനേക്കാൾ രാധിക അറിയപ്പെടുന്നത് റസിയ എന്ന പേരിലാണ്.

ഇപ്പോഴിതാ ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ചുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം, ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. 65 ദിവസമാണ് ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നത്. പ്രധാന ലോക്കേഷൻ കോട്ടയം സിഎംഎസ് കോളേജാണ്. കാവ്യ, പൃത്ഥ്വി, ജയസൂര്യ, നരൻ തുടങ്ങി നിരവധി പേർ അന്ന് അവിടെ ഉണ്ട്.

Advertisements

Also Read
പുതിയ രോഗാവസ്ഥയുമായി മംമ്ത മോഹൻദാസ്; ധൈര്യവതിയായിരിക്കാൻ ഉപദേശിച്ച് ആരാധകരും

ഒരു ദിവസം ഷൂട്ടിങ്ങ് തുടങ്ങുന്നതിനേക്കാൾ മുന്നേ എനിക്ക് ഭയങ്കര പനി. ലൈബ്രറി സീൻ ആണ് അന്ന് ചിത്രീകരിക്കാനുള്ളത്. ഷൂട്ടിങ്ങ് മുടങ്ങേണ്ട എന്ന് കരുതി എന്റെ പനി വിഷയം ഞാൻ ആരോടും പറഞ്ഞില്ല. ഞാനും, നരേനും ആണ് അഭിനയിക്കുന്നത്. പെട്ടെന്ന് ഞാൻ തല കറങ്ങി വീണു. എന്നെയും എടുത്ത് അവരെല്ലാവരും ആശുപത്രിയിലേക്ക് ഓടി. പിന്നെ 3 ദിവസത്തെ വിശ്രമം കഴിഞ്ഞാണ് തിരിച്ച് ഞാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തത്.

അതേസമയം താരം അഭിനയിച്ച ഇൻ ഗോസ്റ്റ് ഹൗസ് ഇന്നിന്റെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവം പങ്ക് വെക്കുന്നുണ്ട്. ഗോസ്റ്റ് ഹൗസിൽ എനിക്ക് പകരം ഇടിയും അടിയും ഒക്കെ കൊള്ളാൻ ഡ്യൂപ്പിനെ കൊണ്ടു വന്നിരുന്നു. വേണുച്ചേട്ടനാണ് അതിന്റെ ക്യാമറമാൻ. എന്നെ കുഞ്ഞ് എന്നാണ് ചേട്ടൻ വിളിക്കാറ്. ഡ്യൂപ്പിന്റെ ആവശ്യം ഇല്ല ഞാൻ തന്നെ അത് ചെയ്യുമെന്ന് വേണുച്ചേട്ടൻ പറഞ്ഞു.

അന്ന് അത് എളുപ്പം ആണെന്ന് കരുതി ഞാനും ഓക്കെ പറഞ്ഞു. പിന്നെയാണ് പ്രശ്‌നം മനസ്സിലായത്. കുറേ ദിവസം കഴിഞ്ഞപ്പോൾ ക്ഷീണം വന്ന് തുടങ്ങി. ഒരാഴ്ച്ചയാകുമ്പോഴേക്കും ശരീരം മുഴുവൻ നീര് വന്ന് നടക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ഒരാഴ്ച്ച കഴിഞ്ഞാണ് വീണ്ടും അഭിനയിക്കുന്നത്.

Also Read
ഒറ്റ ഡയലോഗിൽ വണ്ടി ചവിട്ടി നിർത്തിച്ച സുബി; രണ്ട് ബെഡ്‌റൂമിൽ അടിച്ച് പൊളിച്ച് പന്ത്രണ്ട് പേർ, സാജു കൊടിയന് പറയാനുള്ളത് ഇങ്ങനെ

അതേസമയം ആയിഷയിലാണ് ഒരുപാട് വർഷത്തെ ഇടവേളക്ക് ശേഷം രാധിക അഭിനയിച്ചിരിക്കുന്നത്. വിവാഹശേഷം താൻ അഭിനയിക്കുന്നില്ല എന്ന് മറ്റുള്ളവർ കരുതിയത് കൊണ്ടാകാം സിനിമയിലേക്ക് വിളികൾ ഒന്നും വന്നിരുന്നില്ല. അപ്രതീക്ഷിതമായാണ് ആയിഷയിലേക്ക് വിളി വന്നതെന്നും താരം കൂട്ടിച്ചേർത്തു

Advertisement