ഒറ്റ ഡയലോഗിൽ വണ്ടി ചവിട്ടി നിർത്തിച്ച സുബി; രണ്ട് ബെഡ്‌റൂമിൽ അടിച്ച് പൊളിച്ച് പന്ത്രണ്ട് പേർ, സാജു കൊടിയന് പറയാനുള്ളത് ഇങ്ങനെ

142

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഹാസ്യ താരമാണ് സാജു കൊടിയൻ. സിനിമാല പോലുള്ള ഒരുപാട് കോമഡി സ്‌കിറ്റുകളിലൂടെ മലയാളികളുടെ കുടുംബത്തിൽ ചിരി പടർത്താൻ സാജുവിന് കഴിഞ്ഞിട്ടുണ്ട്. ചാനൽ ഷോകൾക്ക് പുറമേ സ്റ്റേജ് ഷോകളിലും സാജു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം ലൈഫ് നെറ്റ് ടിവിക്ക് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എനിക്ക പിറക്കാതെ പോയ പെങ്ങളാണ് സുബി. ഒരിക്കൽ ഞങ്ങൾ ഒരു ഷോയ്ക്ക പോകുകയാണ്. ഇടക്ക് വണ്ടിയിൽ വെച്ച് ബാത്ത്‌റൂമിൽ പോകണമെന്ന് സുബി പറഞ്ഞു. ഞങ്ങളത് മൈൻഡ് ചെയ്തില്ല. സുബി വീണ്ടും പറഞ്ഞു.

Advertisements

Also Read
വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ, താര പോരാട്ടത്തിന് ഒടുവിൽ തല അജിത്തിനെ മലർത്തിയടിച്ച് ദളപതി വിജയ്, വാരിസ് സൂപ്പർ ഹിറ്റിലേക്ക്

ഞങ്ങൾ എല്ലാരും ഭയങ്കര സംസാരത്തിലാണ്. അവസാനം ദേഷ്യം വന്ന സുബി നിർത്തട വണ്ടിയെന്ന് പറഞ്ഞു. വണ്ടി ചവിട്ടി നിർത്തി എന്താണ് കാര്യമെന്ന് അന്വേഷിച്ചു. ഞാനൊരു പെണ്ണാണ് എന്ന് പറഞ്ഞപ്പോഴാണ് അത് ശരിയാണല്ലോ, ഞങ്ങളെപ്പോലെ അവർക്ക് പറ്റില്ലല്ലോ എന്ന് ആലോചിച്ചത്. സാധാരണ ഏതെങ്കിലും വീടിനടുത്ത് നിർത്തി അവരോട് ചോദിച്ചാണ് ബാത്‌റൂമിൽ പോകാറുള്ളത്. അന്ന് പക്ഷെ സുബിക്ക് നിർത്തടാ വണ്ടിയെന്ന് പറയേണ്ടി വന്നു.

എന്നെ ആദ്യമായിട്ട് ഗൾഫിൽ കൊണ്ട് പോയത് നാദിർഷിക്ക ആണ്. ഏഷ്യാനെറ്റിൽ എനിക്ക് അവസരം നല്കിയതും അദ്ദേഹം തന്നെ. നാദിർഷയെ ഇക്കാക്ക എന്നാണ് വിളിക്കാറ്. മണിച്ചേട്ടനും ഞാനും ആയി നല്ല ബന്ധമായിരുന്നു. അദ്ദേഹവുമായി ഒരുപാട് ഓർമ്മകൾ ഉണ്ട്. ഒരുമിച്ച് ഒരു കട്ടിലിൽ കെട്ടിപ്പിടിച്ച് ഉറങ്ങിയവരാണ് ഞങ്ങൾ.

Also Read
വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ, താര പോരാട്ടത്തിന് ഒടുവിൽ തല അജിത്തിനെ മലർത്തിയടിച്ച് ദളപതി വിജയ്, വാരിസ് സൂപ്പർ ഹിറ്റിലേക്ക്

യുകെയിൽ പ്രോഗ്രാമിന് പോയതാണ് ഞങ്ങൾ. അവിടെ ഹോട്ടലിൽ നമ്മളെ താമസിപ്പിക്കുക എന്നത് വളരെ ചിലവ് കൂടിയ കാര്യമാണ്. ഏതെങ്കിലും വീടുകളിലേക്കായിരിക്കും ഞങ്ങൾ രണ്ട് പേർ വീതം പോകുന്നത്. അങ്ങനെ ഒരു സ്ഥലത്ത് പോയപ്പോൾ മണിച്ചേട്ടന്റെ ബുദ്ധി വർക്ക് ആയി. ആ വീട്ടിലെ രണ്ട് പേരോട് വേറെ വീട്ടിലേക്ക് പോകാൻ പറഞ്ഞു. ഞങ്ങൾക്ക് ആ വീട് തരാനും പറഞ്ഞു. അവിടെ ആകെ രണ്ട് ബെഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ 12 പേർ അവിടെ അടിച്ച് പൊളിച്ചു. അന്നത്തെ പാചകമെല്ലാം മണിച്ചേട്ടൻ തന്നെയായിരുന്നു ചെയ്തിരുന്നതെന്നും സാജു കൊടിയൻ പറഞ്ഞു

Advertisement