Home Entertainment Celebrities

തനി നാടൻ പെണ്ണായി മാളവിക മോഹൻ; പൊങ്കൽ ആഘോഷ നിറവിൽ പുതിയ ചിത്രങ്ങൾ

180

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് മാളവിക മോഹൻ. നിലവിൽ തെന്നിന്ത്യയിലെ തിരക്കുള്ള മുൻ നിര നായിക നടിയാണ് താരം. ഇപ്പോഴിതാ അഴകായി ദാവണിയിൽ താരം പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പച്ചയും ഓറഞ്ചും നിറത്തിലുളള ദാവണിയാണ് താരം അണിഞ്ഞിരിക്കുന്നത്. കൈ നിരെ കുപ്പി വളകളും, കഴുത്തിൽ സ്വർണമാലകളും താരം അണിഞ്ഞിട്ടുണ്ട്. എല്ലാവർക്കും പൊങ്കൽ ആശംസകൾ. ഈ വർഷം എല്ലാവർക്കും ഒരുപാട് പ്രകാശവും സന്തോഷവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Advertisements

Also Read
വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ, താര പോരാട്ടത്തിന് ഒടുവിൽ തല അജിത്തിനെ മലർത്തിയടിച്ച് ദളപതി വിജയ്, വാരിസ് സൂപ്പർ ഹിറ്റിലേക്ക്

അടുത്തിടെയാണ് താരം നയൻതാരയെ പരിഹസിച്ച് ഒരഭിമുഖത്തിൽ സംസാരിച്ചത്. മാളവികയ്ക്കുള്ള മറുപടി മറ്റൊരു അഭിമുഖത്തിൽ നയൻതാര നല്കുകയും ചെയ്തു. പക്ഷേ നയൻതാര ആരാധകരിൽ നിന്നും നിരവധി വിമർശനങ്ങളും നെഗറ്റീവ് കമന്റുകളുമാണ് മാളവികയ്ക്ക് നേരെ വന്നത്.

നിലവിൽ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടിയാണ് മാളവിക. മാസ്റ്റർ, പേട്ട തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം മാളവികയുടെ താരമൂല്യം ഉയർത്തി. പക്ഷേ വിജയ നായിക എന്നൊരു ടൈറ്റിൽ താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. സ്വന്തം കരിയറിൽ വിജയ ചിത്രങ്ങൾ താരത്തിന് കുറവാണ്.

Also Read
ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്, ഈ സന്തോഷം നിങ്ങളെയും അറിയിക്കണം, പുതിയ വിശേഷം പങ്കുവെച്ച് ബീന ആന്റണി, ആശംസകളുമായി കുടുംബം

താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. തെന്നിന്ത്യക്ക് പുറമേ ബോളിവുഡിലും താരത്തിന്റെ ചിത്രം ഒരുങ്ങുന്നുണ്ട്. ക്രിസ്റ്റിയാണ് മലയാളത്തിൽ മാളവികയുടെ പുറത്ത് വരാനുള്ള ചിത്രം. മാത്യു തോമസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement