ഞാൻ അതെല്ലാം പഠിച്ചു; ഏത് ഫ്‌ലൈറ്റ് എവിടെ പോകും, എവിടെ നിർത്തും എന്നതെല്ലാം എനിക്ക് കൃത്യമായി അറിയാം;ഞാൻ ഒരു ഫ്‌ലൈറ്റ് മാനേജരാണ്; ഐശ്വര്യ റായ്

106

സൗന്ദര്യത്തിന്റെ അവസാനവാക്കാണ് ഒട്ടുമിക്ക ഇന്ത്യക്കാർക്കും ഐശ്വര്യറായ്. പ്രായം അമ്പതിനോട് അടുത്തെങ്കിലും ഇപ്പോഴും ഐശ്വര്യയുടെ ആരാധകവൃന്ദത്തിന് കുറവൊന്നും വന്നിട്ടില്ല. ഇപ്പോഴിതാ താൻ നല്ലൊരു ഫ്‌ലൈറ്റ് മാനേജറാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യറായ്. ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ; ഒരു അമ്മയെന്ന നിലയിൽ മകളുടെ പഠനത്തിനു തന്നെയാണ് താൻ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് എന്റെ യാത്രകൾ കൂടുതലും വാരാന്ത്യങ്ങളിലാണ്. ഞാനത് കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. ഞാനിപ്പോൾ വളരെ നല്ലൊരു ഫ്‌ലൈറ്റ് മാനേജരാണെന്ന് ഞാൻ കരുതുന്നു.

Advertisements

Also Read
ഫ്‌ലോറൻസ് നൈറ്റിംഗേൽ പോലെ ഒരാളാണ് ഐശ്വര്യ റായ്; മാധവന്റെ മകന്റെ കാര്യത്തിൽ അത്ഭുതം തോന്നാത്തത് അതുകൊണ്ടാണ്; അഭിപ്രായവുമായി സുഹാസിനി

എല്ലാത്തരം ഫ്‌ലൈറ്റ് സമയങ്ങളെ കുറിച്ചും ആളുകൾക്ക് ഇപ്പോൾ എന്നോട് ചോദിക്കാം. ടേക്ക് ഓഫ്, ലാൻഡിംഗ്, ട്രാൻസിറ്റ് പിരീഡ്, ഏതു സമയത്ത് എത്തും, എത്ര സമയ വ്യത്യാസമുണ്ട് എന്നിവയൊക്കെ എനിക്കറിയാം. ഞാൻ എല്ലാം കണക്കുക്കൂട്ടിയിരിക്കും. വാരാന്ത്യങ്ങളിൽ ചില രാജ്യങ്ങളിലൊക്കെ പോയി, അവിടുന്ന് തിരിച്ചെത്തി, ഒരു ജെറ്റ് ലാഗും കൂടാതെ തിങ്കളാഴ്ച രാവിലെ ആരാധ്യയെ സ്‌കൂളിലേക്ക് അയക്കാൻ എനിക്ക് കഴിയും,’

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും എപ്പോഴും ലൈം ലൈറ്റിൽ ഐശ്വര്യ നിറഞ്ഞു നിൽക്കാറുണ്ട്. അന്താരാഷ്ട്രയാത്രകളും മറ്റുമായി എപ്പോഴും തിരക്കിലാണ് ഐശ്വര്യ. ഐശ്വര്യയുടെ യാത്രകളിലെല്ലാം സന്തത സഹചാരിയായി മകൾ ആരാധ്യയും ഉണ്ടാവാറുണ്ട്. ഇടയ്ക്കിടെയുള്ള ഐശ്വര്യയുടെ ഈ യാത്രകൾക്കിടയിൽ ആരാധ്യയുടെ സ്‌കൂളും പഠനവും താരം എങ്ങനെയാവും മാനേജ് ചെയ്യുന്നുണ്ടാവുക എന്നത് ആരാധകരിൽ പലർക്കുമുള്ള സംശയമാണ്

Also Read
ഒരു ജോലിയേക്കാൾ ബുദ്ധിമുട്ടാണ് അദ്ദേഹത്തിന്റ ഭാര്യ ആയിരിക്കുന്നത്; 24 മണിക്കൂർ തികയാതെ വരും; മണിരത്‌നത്തെ കുറിച്ച് സുഹാസിനി

സൂപ്പർതാരങ്ങളേക്കാൾ ആഘോഷിക്കപ്പെടുന്ന അഭിനേത്രിയാണ് ഐശ്വര്യറായ് ബച്ചൻ. റെഡ് കാർപെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാൻഡ് അംബാസിഡർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ബ്യൂട്ടി ഐക്കണിന്.

Advertisement