അയാൾ എന്നെ ലൈംഗികമായി ഉപദ്രവിച്ചു; എനിക്കത് അമ്മയോട് തുറന്ന് പറയാൻ കഴിയുമായിരുന്നില്ല; ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി കല്യാണി റോഹിത്‌

102

കല്യാണി റോഹിതിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. കുഞ്ചാക്കോ ബോബന്റെ നായികയായി മുല്ലവള്ളിയും, തേന്മാവും എന്ന ചിത്രത്തിലൂടെ സുപരിചിതയായ താരമാണവർ. തമിഴിലും, തെലുങ്കിലും തിളങ്ങി നിന്ന താരം ഇപ്പോ അനാരോഗ്യത്തെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛൻ മദ്യപിക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ് ഞാൻ വളർന്നത്. ഞാനും അമ്മയും ഒരു ഷോയിൽ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ട് എന്നെ ഒരു പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുത്തു.

Advertisements

Also Read
ഞാൻ അതെല്ലാം പഠിച്ചു; ഏത് ഫ്‌ലൈറ്റ് എവിടെ പോകും, എവിടെ നിർത്തും എന്നതെല്ലാം എനിക്ക് കൃത്യമായി അറിയാം;ഞാൻ ഒരു ഫ്‌ലൈറ്റ് മാനേജരാണ്; ഐശ്വര്യ റായ്

പക്ഷേ അച്ഛൻ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയിൽ പങ്കെടുത്തു. അതുവഴിയാണ് സിനിമ ലഭിച്ചത്. ഇതിനിടെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛന്റെ മർദനത്തിനിടെ അമ്മ പലപ്പോഴും തളർന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്.

അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നിൽ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. 21-ാം വയസിൽ വിവാഹം കഴിക്കാൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിവാഹം കഴിച്ചു. അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്ക്കൊരു അസുഖം ഉണ്ടായിരുന്നു.

Also Read
ഫ്‌ലോറൻസ് നൈറ്റിംഗേൽ പോലെ ഒരാളാണ് ഐശ്വര്യ റായ്; മാധവന്റെ മകന്റെ കാര്യത്തിൽ അത്ഭുതം തോന്നാത്തത് അതുകൊണ്ടാണ്; അഭിപ്രായവുമായി സുഹാസിനി

ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു. ആ സമയത്താണ് ഡിപ്രഷൻ എന്നെ ബാധിച്ചത്.ഒരു ദിവസം എനിക്ക് ഉണരാൻ കഴിഞ്ഞില്ല. എനിക്ക് എന്റെ കാൽ അവിടെ ഉണ്ടെന്ന് പോലും അറിയാൻ കഴിയുന്നില്ലായിരുന്നു. എന്റെ നട്ടെല്ലിന് ഒരു മേജർ ഓപ്പറേഷൻ നടത്തി. അതിന് ശേഷം ഞങ്ങൾ വിദേശത്തേക്ക് പോയി. ഒരു ഘട്ടത്തിൽ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.’

Advertisement