ഞാൻ അവർക്ക് അവസരം നല്കുന്നുണ്ടെങ്കിൽ അതിനൊരു കാരണവും ഉണ്ട്; യുവസംവിധായകർക്ക് അവസരം നല്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മമ്മൂട്ടി

133

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമൊന്നുമില്ലാത്ത താരം കൂടിയാണ് മമ്മൂട്ടി. ചെമ്പിൽ നിന്ന് അഭിനയത്തിൽ ആദ്യാക്ഷരം കുറിക്കാനായി എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അത്രമാത്രം ഹിറ്റുകൾ സമ്മാനിച്ച താരമാണ് മമ്മൂട്ടി.

ഇപ്പോഴിതാ താൻ എന്തുക്കൊണ്ട് യുവസംവിധായകർക്ക് അവസരം കൊടുക്കുന്നു എന്ന ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ, അതൊരു പുതിയ ആളാണെന്നു നമുക്ക് തോന്നിയാൽ പോലും അയാളോടൊപ്പം ഞാൻ ആ സിനിമ ചെയ്യാം എന്ന് സമ്മതിക്കുന്നതിനു പിന്നിൽ ഒരു കാരണം ഉണ്ടാവും.

Advertisements

Also Read
അയാൾ എന്നെ ലൈംഗികമായി ഉപദ്രവിച്ചു; എനിക്കത് അമ്മയോട് തുറന്ന് പറയാൻ കഴിയുമായിരുന്നില്ല; ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി കല്യാണി റോഹിത്‌

അയാൾ എന്നോട് മറ്റുള്ളവർ പറയാത്ത എന്തോ ഒരു പുതിയ കാര്യം പറഞ്ഞു എന്നാണ് അതിന്റെ അർഥം. എനിക്ക് അയാൾ പറഞ്ഞു തന്നത് ഉറപ്പായും ഒരു പുതിയ അറിവ് ആയിരിക്കും. അങ്ങിനെ എനിക്ക് പുതിയ ഒരു അറിവ് പകർന്നു തരുന്ന ഒരാൾ എന്ന് പറയുമ്പോൾ തീർച്ചയായും അയാൾ എന്നേക്കാൾ ഒരുപടി മുൻപിലാണ് എന്ന ധാരണ എനിക്കുണ്ട്.

ആ ധാരണയിൽ തന്നെയാണ് ഞാൻ മുന്നോട്ടുപോകുന്നതും. അങ്ങിനെ ഉള്ളവരോട് ഞാൻ വഴക്ക് ഉണ്ടാക്കാനോ, ബഹളം വയ്ക്കാനോ അങ്ങോട്ട് വയ്ക്ക് ഇങ്ങോട്ട് വയ്ക്ക് എന്നൊക്കെ പറയാൻ പോകുന്നതോ ആണോ ശരി. അങ്ങിനെയൊക്കെ ഞാൻ സംസാരിക്കാൻ പോയാൽ കാര്യങ്ങൾ പാളിപ്പോകും. അവർ കാര്യങ്ങൾ ചെയ്യട്ടെ

Also Read
ഞാൻ അതെല്ലാം പഠിച്ചു; ഏത് ഫ്‌ലൈറ്റ് എവിടെ പോകും, എവിടെ നിർത്തും എന്നതെല്ലാം എനിക്ക് കൃത്യമായി അറിയാം;ഞാൻ ഒരു ഫ്‌ലൈറ്റ് മാനേജരാണ്; ഐശ്വര്യ റായ്

നിരവധി ആരാധകരാണ് മമ്മൂക്കയുടെ ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്.’എത്ര വ്യക്തമായ മറുപടി ഇദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടാണ് ഇപ്പോളും സിനിമാ ഫീൽഡിൽ മെഗാസ്റ്റാർ എന്ന രീതിയിൽ സത്യമായി നിലനിൽക്കുന്നതിനു കാരണം, ഒരു താരജാഡകളും ഇല്ലാതെ അദ്ദേഹം പറഞ്ഞ മറുപടിയിലുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വം, ഇങ്ങിനെ യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ മലയാള സിനിമയിൽ മമ്മൂക്ക മാത്രമേയുള്ളു’ എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങൾ

Advertisement