യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഭയങ്കര സാധനമാണ്, പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം, തുറന്നുപറഞ്ഞ് ഉഷ

78

മലയാള സിനിമാ സിനിമ സീരിയല്‍ രംഗത്ത് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് ഉഷ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം കൂടുതലും സഹോദരി, കൂട്ടുകാരി തുടങ്ങിയ റോളുകളില്‍ ആണെത്തിയിത്.

Advertisements

ഇപ്പോഴും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഉഷ. വര്‍ഷങ്ങളായി അഭിനയ രംഗത്ത് ഉഷയുടെ സാന്നിധ്യമുണ്ട്. അതേ സമയം ഹസീന ഹനീഫ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. പിന്നീടാണ് ഉഷ എന്ന പേര് സ്വീകരിച്ചത്.

Also Read: ഞാൻ അവർക്ക് അവസരം നല്കുന്നുണ്ടെങ്കിൽ അതിനൊരു കാരണവും ഉണ്ട്; യുവസംവിധായകർക്ക് അവസരം നല്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മമ്മൂട്ടി

ബാല താരമായി തന്റെ പതിമൂന്നാം വയസ്സിലാണ് ഉഷ അഭിനയ രംഗത്തേക്ക് എത്തിയത്. പഠന സമയത്ത് തന്നെ താരം അഭിനയ രംഗത്ത് സജീവം ഈയിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ 13ാം വയസ്സില്‍ ബാലതാരമായി ഹസീന എന്ന ഉഷ അരങ്ങേറി.

ഇപ്പോഴിതാ താന്‍ അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഉഷ. സിനിമകളില്‍ താന്‍ പലപ്പോഴും വില്ലത്തി റേളുകളിലാണ് എത്തിയതെന്നും എന്നാല്‍ താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്ര വില്ലത്തിയാണോ എന്ന് പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാമെന്നും ഉഷ പറയുന്നു.

Also Read: അയാൾ എന്നെ ലൈംഗികമായി ഉപദ്രവിച്ചു; എനിക്കത് അമ്മയോട് തുറന്ന് പറയാൻ കഴിയുമായിരുന്നില്ല; ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി കല്യാണി റോഹിത്‌

സിനിമയില്‍ താന്‍ എങ്ങനെയുള്ള റോളുകളും അഭിനയിക്കും. കരയാന്‍ പറഞ്ഞാല്‍ കരയുമെന്നും ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കുമെന്നും ഇപ്പോള്‍ താന്‍ സിനിമകള്‍ മാത്രമല്ല, സീരിയലുകളും ചെയ്യുന്നുണ്ടെന്നും കൂടാതെ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ കൊറോണ കാലത്ത് അത് അടച്ചുപോയി എന്നും അത് പൊടിതട്ടിയെടുക്കണമെന്നും ഉഷ പറയുന്നു.

Advertisement