ഫ്‌ലോറൻസ് നൈറ്റിംഗേൽ പോലെ ഒരാളാണ് ഐശ്വര്യ റായ്; മാധവന്റെ മകന്റെ കാര്യത്തിൽ അത്ഭുതം തോന്നാത്തത് അതുകൊണ്ടാണ്; അഭിപ്രായവുമായി സുഹാസിനി

150

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സുഹാസിനി. അഭിനേത്രി എന്നതിന് പുറമേ മേക്കപ്പ് ആർട്ടിസ്റ്റും, സംവിധായകയും എല്ലാമാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സുഹാസിനി സാക്ഷാൽ കമലഹാസന്റെ അനന്തിരവളുമാണ്. ഇപ്പോഴിതാ തന്റെ ഭർത്താവായ മണിരത്‌നത്തിനൊപ്പം വർക്ക് ചെയ്തിട്ടുള്ള മൂന്ന താരങ്ങളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഭിനേതാക്കളായ ഐശ്വര്യ റായ് ബച്ചൻ, അരവിന്ദ് സ്വാമി, ആർ മാധവൻ, അഭിഷേക് ബച്ചൻ എന്നിവരെക്കുറിച്ചാണ് സുഹാസിനി സംസാരിക്കുന്നത്. അവർ ഓരോരുത്തരും തങ്ങളുടെ കരിയറിൽ മുന്നോട്ട് പോകുന്നത് കാണുമ്‌ബോൾ ഏറെ സന്തോഷമാണെന്നാണ് താരം പറയുന്നത്. അതേസമയം സാക്ഷാൽ ഫ്‌ളോറൻസ് നൈറ്റിംഗ് ഗേളുമായാണ് ഐശ്വര്യയെ താരം താരതമ്യപ്പെടുത്തുന്നത്.

Advertisements

Also Read
ഒരു ജോലിയേക്കാൾ ബുദ്ധിമുട്ടാണ് അദ്ദേഹത്തിന്റ ഭാര്യ ആയിരിക്കുന്നത്; 24 മണിക്കൂർ തികയാതെ വരും; മണിരത്‌നത്തെ കുറിച്ച് സുഹാസിനി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഐശ്വര്യയെ കാണുമ്‌ബോൾ എനിക്ക് ശരിക്കും സന്തോഷം തോന്നുന്നു. എനിക്ക് ഐശ്വര്യയെ ഒരു വ്യക്തിയായി അറിയാം, നിങ്ങൾ എല്ലാവരും അവരെ ഒരു സുന്ദരിയായോ മറ്റോ കണ്ടേക്കാം, പക്ഷേ ഞാൻ അവരെ ഒരു വ്യക്തിയായി കാണുന്നു. പൊതുജനങ്ങൾ കാണാത്ത/അറിയാത്ത എത്രയോ ഗുണങ്ങൾ അവർക്കുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് അസുഖം വന്നാൽ, ആദ്യം വന്ന് നിങ്ങളെ നോക്കുന്നത് ഐശ്വര്യയായിരിക്കും. നിങ്ങൾ എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് ഉപദേശിക്കും. ഫ്‌ലോറൻസ് നൈറ്റിംഗേൽ എന്നൊക്കെ പറയുന്ന പോലെ ഒരാളാണ് ഐശ്വര്യ റായ്,’

അരവിന്ദ് സ്വാമി’ബ്രില്ല്യന്റ്’ ആണ്.’ഒറ്റ നോട്ടത്തിൽ തന്നെ ഒരു നൂറ് കാര്യങ്ങൾ ഓർമ്മിക്കാൻ പറ്റുന്ന ആളാണ് അരവിന്ദ്.’ നടൻ ആർ മാധവൻ ഒരിക്കൽ ഇന്ത്യയ്ക്ക് വേണ്ടി ബാസ്‌ക്കറ്റ് ബോൾ കളിച്ചിരുന്നു. അതുകൊണ്ട്് തന്നെ മാധവിന്റെ മകൻ നീന്തൽ ചാമ്ബ്യനായി കാണുമ്‌ബോൾ ഞാൻ അത്ഭുതപ്പെടുന്നില്ല.’അത് ജീനുകളിൽ ഉള്ളതാണ്. അദ്ദേഹത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചീഫ് ആയി കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

Also Read
‘പാര്‍ക്കില്‍ വെച്ച് നായകന്റെ മടിയിലിരിക്കണം, നായകന്‍ നക്കിയ ഐസ്‌ക്രീം തന്നെ കഴിക്കണം’; വാശി പിടിച്ചിട്ടും നിരസിച്ച രംഗത്തെ കുറിച്ച് വെളിപ്പെടുത്തി സുഹാസിനി

പുതുതായി വിവാഹിതനായി ചെന്നൈയിൽ താമസിക്കാൻ എത്തിയപ്പോൾ മാധവൻറെ ജിപിഎസ് ആയിരുന്നു ഞാൻ. അദ്ദേഹം എന്നെ വിളിച്ച് ചോദിക്കാറുണ്ടായിരുന്നു, ‘മാം, ഞാൻ പാർക്ക് ഷെറാട്ടണിന് പുറത്തുള്ള റോഡിൽ കുടുങ്ങിയിരിക്കുകയാണ്, ഞാൻ ഏത് വഴിയാണ് പോകേണ്ടത്?’മാധവനൊക്കെ ജീവിതത്തിൽ വലിയ ഉന്നതങ്ങളിൽ എത്തുന്നത് കാണുമ്‌ബോൾ കാണാൻ മനോഹരമാണ്. അത് പോലെ തന്നെയാണ് അഭിഷേക് ബച്ചനും എന്നാണ് താരം പറയുന്നത്.

Advertisement