Home Entertainment Celebrities

ഞാനവളെ കാണുന്നത് സ്റ്റുഡിയോയിൽ വെച്ചാണ്, മേക്കപ്പ് റൂമിന് പുറത്ത് നിന്നിരുന്ന ഒരു ചെറിയ പെൺകുട്ടിയായിരുന്നു അവൾ; സെയ്ഫിന്റെ മനസ്സിലുടക്കിയ പെൺകുട്ടി കരീനയോ

263

ബോളിവുഡിലെ സെലിബ്രിറ്റി കപ്പിളാണ് സെയ്ഫ് അലിഖാനും നടി കരീന കപൂറും. ഇരുവരും കടന്ന് വന്നത് സിനിമ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നായത് കൊണ്ട് തന്നെ സിനിമയിൽ വേഗം തന്നെ അവരുടേതായ ഇടം നേടുവാൻ ഇരുവർക്കും ആയി. നടി ശർമിള ടാഗോറിന്റെ മകനാണ് സെയ്ഫ് അലിഖാൻ. കരീനയാകട്ടെ അന്തരിച്ച രാജ് കപൂറിന്റെ ചെറുമകളാണ്.

2000ത്തിലാണ് കരീന സിനിമയിലേക്ക് കടന്ന് വരുന്നത്. അതും അഭിഷേക് ബച്ചനൊപ്പം റഫ്യൂജി എന്ന സിനിമയിലൂടെ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളെക്കാൾ സൂപ്പർ സ്റ്റാർ സിനിമകളിലെ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ താരം തിരഞ്ഞെടുത്തു. സിനിമയിലെ നിലനില്പ്പിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗോസിപ്പുകൾ ഉണ്ടാിയിരുന്നു. എങ്കിലും ഇടക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.

Advertisements

Also Read
പ്രണയം ത കർ ന്നെങ്കിലും ചാടി ചാ വല്ലെ മോളെ! കമൻ്റിനു ദിയ കൃഷ്ണ നൽകിയ മറുപടി വൈറൽ

പണ്ടെത്തെപ്പോലെ തിരക്ക് പിടിച്ച് താരം സിനിമകളൊന്നും തന്നെ ചെയ്യുന്നില്ല. പകരം ഭർത്താവിനും കുട്ടികൾക്കുമൊപ്പം സമയം ചിലവഴിക്കാനാണ് താരം താത്പര്യപ്പെടുന്നത്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ടഷാൻ എന്ന സിനിമയിൽ അഭിനയിക്കേ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ കരീനയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് സെയ്ഫ് അലിഖാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇവളെ ഞാൻ ആദ്യമായി കാണുന്നത് ഫിൽമിസ്ഥാൻ സ്റ്റുഡിയോയിൽ വെച്ചാണ്. മേക്കപ്പ് റൂമിന് പുറത്ത് ഒരു ചെറിയ പെൺകുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ എന്നെ നോക്കുകയായിരുന്നു. ആരാണതെന്ന് ഞാൻ ചോദിച്ചു. കരിഷ്മ കപൂറിന്റെ അനിയത്തിയാണെന്ന് ആരോ എന്നോട് പറഞ്ഞു. അവൾ വളരെ സുന്ദരിയാണെന്ന് എനിക്ക് തോന്നി. അന്ന് മുതലാണ് ഞാനവളോട് ഒരു സോഫ്റ്റ് കോർണർ വെച്ചതെന്ന് തോന്നുന്നു,’

Also Read
വലിയ നടി ആണെന്നാണ് വിചാരം, പെരുമാറ്റം സഹിക്കാൻ ആകുന്നില്ല; സായ് പല്ലവിക്ക് എതിരെ ആ യുവ നടൻ ആഞ്ഞടിച്ചത് ഇങ്ങനെ

അതേസമയം അമൃത സിംഗായിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും സെയ്ഫിനുണ്ട്. കരീനയേക്കാൾ പതിമൂന്ന് വയസ്സ് കൂടുതലാണ് സെയ്ഫ് അലിഖാന്. ഇരുവർക്കും തൈമൂർ, ജഹാംഗീർ എന്നീ രണ്ട് മക്കളുണ്ട്.

Advertisement