ഞാൻ അവരെ പേര്‌ വിളിച്ചത് ആയയ്ക്ക് കുറച്ചിലായി; മേഡമെന്നോ അമ്മയെന്നോ വിളിക്കണമെന്ന് അവർ, പറ്റില്ലെന്ന് ഞാനും, സംവിധായകൻ ലാൽ ജോസ് മനസ്സ് തുറക്കുന്നു

869

മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ അസിസ്റ്റൻഡായാണ് അദ്ദേഹം സിനിമയിൽ ആദ്യം പ്രവർത്തിച്ചത്. ഇപ്പോഴിതാ ലാൽ ജോസ് സഫാരി ടിവിക്ക് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. നടി സുനിതയുമായി വഴക്കിട്ടതിനെക്കുറിച്ചാണ് ലാൽ ജോസ് പറയുന്നത്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ; പൂക്കാലം വരവായി എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുകയാണ്. സിനിമയുടെ സെക്കന്റ് ഷെഡ്യൂൾ ഷൂട്ടിങ്ങ് മലമ്പുഴയിൽ ആയിരുന്നു. ആ സിനിമയിൽ സുനിത അഭിനയിക്കുന്നുണ്ട്. ഷോട്ട് റെഡി ആയപ്പോൾ അവരോട് ഞാൻ സുനിത ഷോട്ട് റെഡിയായിട്ടുണ്ട് വരൂ എന്നു പറഞ്ഞു. അവർ വന്നില്ല. എന്റെ ജോലികളുമായി ഞാൻ കമൽ സാറിന്റെ അടുക്കൽ പോകുകയും ചെയ്തു.

Advertisements

Also Read
യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ? എത്ര പ്രായമുണ്ട്? ചോദ്യങ്ങളുമായി ആരാധകര്‍; മറുപടി നല്‍കി ആരാധകരുടെ പ്രിയ താരങ്ങളായ കല്യാണിയും കിരണും

അതിനിടയിൽ ഷൂട്ടിങ്ങിന് വേണ്ടി സുനിതയെ കാണാതായപ്പോൾ കമൽ സാർ സുനിത എവിടെ എന്ന് ചോദിച്ചു. ഞാൻ ഷോട്ട് റെഡി ആയി എന്നു പറഞ്ഞ് സുനിതയെ വീണ്ടും വിളിച്ചു. അവരുടെ ആയയുടെ പൊട്ടിത്തെറിയാണ് ഞാൻ കേട്ടത്. എനിക്ക് മര്യാദയല്ലേ, സുനിത ആർട്ടിസ്റ്റല്ലേ, അവരെ പേര് വിളിക്കാമോ, അവരുടെ പേരിന്റെ കൂടെ അമ്മ എന്ന് ചേർത്ത് വേണം വിളിക്കാൻ എന്നൊക്കെ പറഞ്ഞാണ് അവർ പൊട്ടിത്തെറിക്കുന്നത്. അമ്മ എന്ന് വിളിച്ചില്ലെങ്കിലും മേഡം എന്ന് വിളിക്കണം എന്നായി അവർ.

ആയയുടെ ചീത്ത കേട്ടതും എന്റെ സകല കൺട്രോളും പോയി. അമ്മ, കുമ്മ എന്നൊന്നും വിളിക്കാൻ പറ്റില്ല, വേണമെങ്കിൽ ചേച്ചി എന്ന് വിളിക്കാം. പക്ഷേ അവർക്ക് എന്നേക്കാൾ പ്രയമുണ്ടെന്ന് പറയണം. സുനിത എന്ന പേരിട്ടിരിക്കുന്നത് വിളിക്കാനാണ്. ഇതിന്റെ പേരിൽ എന്നെ പറഞ്ഞ് വിടണം എങ്കിൽ പറഞ്ഞു വിട്ടോളു എന്നൊക്കെ പറഞ്ഞു. ആ സമയത്ത് ജയറാം ഏട്ടനടക്കം എല്ലാവരും ഞങ്ങളുടെ തല്ല് എൻജോയ് ചെയ്ത് നില്ക്കാണ്. സുനിത പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

Also Read
നമ്മള്‍ അടിമപ്പണി ചെയ്തിട്ട് കാര്യം ഇല്ല, ഫീമെയില്‍ പ്രൊഡ്യൂസറായ ഞാന്‍ അനുഭവിക്കുന്നത് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല; ബുദ്ധിമുട്ടുകള്‍ പറഞ്ഞ് സാന്ദ്ര തോമസ്

സുനിതയുടെ കരച്ചിൽക്കേട്ട് കമൽ സാർ വന്ന് എന്താണ് കാര്യമെന്ന് തിരക്കി. അവരെ ഞാൻ പേർ വിളിച്ചു എന്നതാണ് പ്രശ്‌നം. ഞാനവരെ അമ്മയെന്നോ, മാഡം എന്നോ വിളിക്കില്ല, ഇന്ന് തന്നെ ഇവിടെ നിന്ന് പോകും എന്ന് കമൽ സാറിനോട് പറഞ്ഞു സാറ് ചിരിച്ചിട്ട് കാര്യങ്ങളൊക്കെ കൂളായി എടുത്തു. പിന്നെ ആരൊക്കെയോ എന്റെ കുറ്റങ്ങൾ പറഞ്ഞ് അവരെ സമാധാനിപ്പിച്ചു. പക്ഷേ പോവുന്നത് വരെ ഞങ്ങൾ പരസ്പരം മിണ്ടിയില്ല. ഞാൻ ആദ്യമായാണ് സിനിമയിൽ വന്നതിന് ശേഷം ഒരു ആർട്ടിസ്റ്റുമായി വഴക്കുണ്ടാക്കുന്നത്.

Advertisement